കൊച്ചി: ഇന്ത്യയിലെ മുൻനിര ഇ-കൊമേഴ്സ് വിപണിയായ ഫ്ളിപ്കാർട്ടിന്റെ ബിഗ് ബില്യണ്‍ ഡേയ്സിനൊരുങ്ങി കന്പനിയുടെ അപ്ലയൻസസ് ബ്രാൻഡായ മാർക്യുവും ഫർണീച്ചർ ബ്രാൻഡായ പെർഫക്ട് ഹോംസും. ഉത്സവകാലത്ത് കന്പനി നിരവധി ഓഫറുകളാണ് മുന്നോട്ടുവയ്ക്കുന്നത്.
കഴിഞ്ഞ വർഷങ്ങളിൽ മാർക്യു ഹൈടെക് ഹോം, പേഴ്സണൽ ഓഡിയോ ഉപകരണങ്ങളും ആൻഡ്രോയ്ഡ് ടിവി സ്ട്രീമിംഗ് ബോക്സും കാറ്റഗറിയിൽ അധികമായി ചേർത്തിരുന്നു. കൂടാതെ വാഷിംഗ് മെഷീനുകളുടെയും റഫ്രിജറേറ്ററുകളുടെയും നിലവിലുള്ള വിഭാഗത്തിൽ കൂടുതൽ എണ്ണം ഉത്പന്നങ്ങളും ഉൾപ്പെടുത്തി.
ഉപഭോക്താക്കൾ വിപണനാനന്തര സുരക്ഷയ്ക്കു മുൻഗണന നൽകുന്നതിനാൽ അത്തരത്തിലുള്ള സേവനം മെച്ചപ്പെടുത്തുന്നതിനായി മാർക്യു കെയർ എന്ന പദ്ധതിയും കന്പനി ആരംഭിച്ചു. ഇതിനായി 4000 ലധികം സാങ്കേതികവിദഗ്ധരാണ് ഇന്ത്യയൊട്ടാകെ ജോലി ചെയ്യുന്നത്.
ബിഗ് ബില്യണ്‍ ഡേയ്സിന് തയാറായി ഫ്ളിപ്കാർട്ടിന്റെ മാർക്യുവും പെർഫക്ട് ഹോംസും
11:46 PM Sep 23, 2019 | Deepika.com