മൂവാറ്റുപുഴ: കോതമംഗലം രൂപതയുടെ പ്രഥമ മെത്രാനും മൂവാറ്റുപുഴ നിർമല കോളജിന്റെ പ്രാരംഭകാല മാനേജരും തുടന്നു പേട്രണുമായിരുന്ന മാർ മാത്യു പോത്തനാമൂഴിയുടെ നാമധേയത്തിലുള്ള അവാർഡ് ജസ്റ്റീസ് കുര്യൻ ജോസഫിന് നിർമല കോളജ് മാനേജർ മോൺ. ഡോ. ചെറിയാൻ കാഞ്ഞിരക്കൊന്പിൽ സമ്മാനിച്ചു.
മാർ മാത്യു പോത്തനാമൂഴി അനുസ്മരണ പ്രഭാഷണം സുപ്രീം കോടതി മുൻ ജഡ്ജി ജസ്റ്റീസ് കുര്യൻ ജോസഫ് നിർവഹിച്ചു. ഇന്ത്യൻ ഭരണഘടനയുടെ മഹാപാരന്പര്യത്തെക്കുറിച്ച് അദ്ദേഹം ഉദ്ബോധിപ്പിച്ചു. മാർ മാത്യു പോത്തനാമൂഴിയുടെ നാമധേയത്തിൽ 2011ലാണു പ്രഭാഷണ പരന്പര ആരംഭിച്ചത്. പ്രിൻസിപ്പൽ ഡോ. ജെയിംസ് മാത്യു അധ്യക്ഷത വഹിച്ചു. റവ ഡോ. തോമസ് മാത്യു പോത്തനാമൂഴി, ഡോ. ആംസ്ട്രോംഗ് സെബാസ്റ്റ്യൻ എന്നിവർ പിതാവിന്റെ സേവനങ്ങൾ അനുസ്മരിച്ചു.
മാർ മാത്യു പോത്തനാമൂഴി അവാർഡ് ജസ്റ്റീസ് കുര്യൻ ജോസഫിന് സമ്മാനിച്ചു
11:46 PM Sep 23, 2019 | Deepika.com