കേഡറ്റ് ചാന്പ്യൻഷിപ്പിൽ തൃശൂരിന് ഒന്നാം സ്ഥാനം
11:46 PM Sep 23, 2019 | Deepika.com
ഏലൂർ: ഫാക്ട് ടൗൺഷിപ്പ് ഹൈസ്കൂളിൽ നടന്ന 38ാമത് കേഡറ്റ് ചാമ്പ്യൻഷിപ്പിൽ ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും മത്സരത്തിൽ തൃശൂർ ജില്ലാ ടീം ഒന്നാം സ്ഥാനം നേടി. രണ്ടു ദിവസമായി നടന്ന മത്സരത്തിന്റെ ആദ്യദിനം 180 പെൺ കേഡറ്റുകളും രണ്ടാം ദിനം 240 ആൺ കേഡറ്റുകളുമാണ് മത്സരത്തിൽ ഏറ്റുമുട്ടിയത്.