കൊച്ചി: കനറാ ബാങ്ക് തിരുവനന്തപുരം സർക്കിൾ ഓഫീസിന്റെ ആഭിമുഖ്യത്തിൽ ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിദ്യാർഥികൾക്കായി നടത്തിയ ഓൾ കേരള ഇന്റർ സ്കൂൾ ജനറൽ നോളജ് ക്വിസ് മത്സരത്തിൽ മരട് ഗ്രിഗോറിയൻ പബ്ലിക് സ്കൂൾ ഒന്നാം സമ്മാനം നേടി. 50,000 രൂപയുടെ കാഷ് അവാർഡ് കരസ്ഥമാക്കിയ ടീം ദേശീയതല ഫൈനൽ മത്സരത്തിന് അർഹത നേടി. ചിൻമയ വിദ്യാലയ തൃപ്പൂണിത്തുറ, ടാലന്റ് പബ്ലിക് സ്കൂൾ ഞാറക്കൽ എന്നിവയ്ക്കാണ് രണ്ടും മൂന്നും സ്ഥാനങ്ങൾ. രണ്ടും മൂന്നും സ്ഥാനക്കാർക്കു 30,000, 20,000 രൂപ വീതം ലഭിക്കും. വിജയികൾക്കു ട്രോഫിയും സ്കൂളിനു ഫലകവും നല്‍കും.
കനറാ ബാങ്ക് തിരുവനന്തപുരം സർക്കിൾ ഹെഡ് ജനറൽ മാനേജർ നായർ അജിത് കൃഷ്ണൻ സമ്മാനദാനം നിർവഹിച്ചു. കനറാ ബാങ്ക് എറണാകുളം റീജണ്‍ ഹെഡ് ഡെപ്യൂട്ടി ജനറൽ മാനേജർ മാത്യു ജോസഫ്, സർക്കിൾ ഓഫീസ് ഡെപ്യൂട്ടി ജനറൽ മാനേജർ എൻ.കെ. കൃഷ്ണൻകുട്ടി എന്നിവർ സന്നിഹിതരായിരുന്നു.
ഇന്റർ സ്കൂൾ ജനറൽ നോളജ് ക്വിസ്: മരട് ഗ്രിഗോറിയൻ സ്കൂൾ ജേതാക്കൾ
11:42 PM Sep 23, 2019 | Deepika.com