കൊച്ചി: കേരളത്തിലെ ജീവകാരുണ്യ, സാമൂഹ്യരംഗത്തു പ്രവർത്തിക്കുന്ന വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും കെ. ചിറ്റിലപ്പിള്ളി ഫൗണ്ടേഷൻ നൽകിവരുന്ന അവാർഡ് ഫോർ എക്സലൻസ് ഇൻ സോഷ്യൽ സർവീസിന്റെ 2019-20 വർഷത്തെ അവാർഡുകൾക്കുള്ള അപേക്ഷകൾ ക്ഷണിച്ചു. തെരഞ്ഞെടുക്കപ്പെടുന്ന സ്ഥാപനത്തിന് രണ്ടു ലക്ഷം രൂപയും പ്രശസ്തി പത്രവും വ്യക്തിക്ക് ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവുമാണ് അവാർഡ്. ജൂറി പ്രത്യേകം തെരഞ്ഞടുക്കുന്ന സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും 25,000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്ന മെറിറ്റ് അവാർഡുകളും നൽകും. വിദഗ്ധരായ ജഡ്ജിംഗ് കമ്മിറ്റിയാണു വിജയികളെ നിർണയിക്കുന്നത്.
സംസ്ഥാനത്തെ ജീവകാരുണ്യ, സാമൂഹ്യരംഗത്തു ജാതിമതവർഗ ഭേദമന്യേ മൂന്നു വർഷത്തിന് മുകളിൽ നിസ്വാർത്ഥ സേവനം കാഴ്ചവച്ച വ്യക്തികളും സ്ഥാപനങ്ങളും ചിറ്റിലപ്പിള്ളി ഫൗണ്ടേഷനിൽനിന്നു ലഭിക്കുന്ന നിശ്ചിത അപേക്ഷാഫോറത്തിൽ നവംബർ ഒന്നിന് മുന്പ് അപേക്ഷിക്കണം. വിലാസം: ദി എക്സിക്യൂട്ടീവ് ഡയറക്ടർ, കെ. ചിറ്റിലപ്പിള്ളി ഫൗണ്ടേഷൻ, കെ. ചിറ്റിലപ്പിള്ളി ടവർ, ബിഎംസി റോഡ്, തൃക്കാക്കര പിഒ, കാക്കനാട്, കൊച്ചി- 682021. ഇ-മെയിൽ- kcfcochingmail.com. ഫോൺ: 0484 2973955.
ചിറ്റിലപ്പിള്ളി ഫൗണ്ടേഷൻ അവാർഡിന് അപേക്ഷ ക്ഷണിച്ചു
11:42 PM Sep 23, 2019 | Deepika.com