എൻഎസ്എസ് അന്പതിന്റെ നിറവിൽ; എംജിയിൽ ആഘോഷം ഇന്ന്
11:42 PM Sep 23, 2019 | Deepika.com
കോട്ടയം: നാഷണൽ സർവീസ് സ്കീമിന്റെ സുവർണ ജൂബിലി ആഘോഷങ്ങളുടെ എംജി സർവകലാശാലതല ഉദ്ഘാടനം ഇന്നു രാവിലെ 10ന് പാലാ അൽഫോൻസ കോളജിൽ നടക്കും. എൻഎസ്എസ് പ്രോഗ്രാം കോ-ഓർഡിനേറ്റർ പ്രഫ.എം.ജെ. മാത്യു ഉദ്ഘാടനം നിർവഹിക്കും. സർവകലാശാലയ്ക്കു കീഴിലുള്ള കോളജുകളിൽ ’എൻഎസ്എസ്@50’ എന്ന പേരിൽ വിവിധ പരിപാടികൾ സംഘടിപ്പിക്കും. ഇന്ന് ഉച്ചകഴിഞ്ഞു രണ്ടിന് സുവർണ ജൂബിലിയുടെ സംസ്ഥാനതല ഉദ്ഘാടനം കോട്ടയം സിഎംഎസ് കോളജിൽ സംസ്ഥാന എൻഎസ്എസ് ഓഫീസർ പ്രഫ. കെ. സാബുക്കുട്ടൻ നിർവഹിക്കും.