കണ്ണൂർ: ഐഎൻടിയുസി. മുന്നൂറാമത് ദേശീയ പ്രവർത്തക സമിതി യോഗം 27, 28 തീയതികളിൽ ഭുവനേശ്വറിൽ നടക്കുമെന്ന് ദേശീയ ഓർഗനൈസിംഗ് സെക്രട്ടറി കെ. സുരേന്ദ്രൻ അറിയിച്ചു.
30 ന് ഡൽഹിയിൽ പാർലമെന്റ് സ്ട്രീറ്റിൽ തൊഴിലാളികളുടെ സംയുക്ത പ്രക്ഷോഭ പരിപാടികളുടെ തുടക്കം കുറിക്കും. കേന്ദ്ര സർക്കാരിന്റെ തൊഴിലാളിദ്രോഹ നടപടികൾ, പൊതുമേഖലകൾ കോർപറേറ്റുകൾക്ക് നൽകുന്ന നടപടികൾ, കേന്ദ്ര ധനകാര്യമന്ത്രി പ്രഖ്യാപിച്ച ഉത്തേജക പാക്കേജിൽ തൊഴിലാളി വർഗത്തെ പൂർണമായി ഒഴിവാക്കിയ നടപടികൾ തുടങ്ങിയവയ്ക്കെതിരേ ഐഎൻടിയുസി സ്വീകരിക്കുന്ന സമര പരിപാടികൾക്ക് പ്രവർത്തക സമിതി രൂപം നൽകും.
ഡോ. ജി.സജ്ജീവ റെഡ്ഡിയുടെ അധ്യക്ഷതയിൽ ചേരുന്ന ദേശീയ സമിതിയിൽ കേരളത്തിൽനിന്ന് സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരന്റെ നേതൃത്വത്തിൽ ദേശീയ ഭാരവാഹികൾ, പ്രവർത്തക സമിതി അംഗങ്ങൾ, പ്രത്യേക ക്ഷണിതാക്കൾ തുടങ്ങിയവർ പങ്കെടുക്കും. കണ്ണൂരിൽ നിന്ന് ജില്ലാ പ്രസിഡന്റ് വി.വി. ശശീന്ദ്രൻ, ജോസ് ജോർജ് പ്ലാത്തോട്ടം എന്നിവരും പങ്കെടുക്കും.
ഐഎൻടിയുസി ദേശീയ പ്രവർത്തക സമിതി യോഗം ഭുവനേശ്വറിൽ
11:25 PM Sep 23, 2019 | Deepika.com