മൂന്നാർ: പള്ളിവാസലിലെ 14 നില കെട്ടിടത്തിന്റെ പ്രവർത്തന അനുമതിയും അനുബന്ധ രേഖകളും പള്ളിവാസൽ പഞ്ചായത്ത് സെക്രട്ടറി റദ്ദു ചെയ്തു. പള്ളിവാസൽ പഞ്ചായത്തിലെ 9/15 (1)ൽ ഉള്ള കെട്ടിടത്തിന്റെ പ്രവർത്തനാനുമതിയും അനുബന്ധ രേഖകളുമാണ് ഇന്നലെ അടിയന്തര പഞ്ചായത്തു കമ്മിറ്റി യോഗംകൂടി സെക്രട്ടറി ഹരി പുരുഷോത്തമൻ റദ്ദു ചെയ്തത്. 19.7.2010-ലാണ് കെട്ടിടത്തിന് പഞ്ചായത്ത് പ്രവർത്തന അനുമതി നൽകിയത്.
കഴിഞ്ഞദിവസം ദേവികുളം സബ് കളക്ടർ ഡോ. രേണു രാജ് കെട്ടിടത്തിന്റെ പ്രവർത്തന അനുമതി റദ്ദുചെയ്യണമെന്ന് ആവശ്യപ്പെട്ടു പള്ളിവാസൽ പഞ്ചായത്ത് സെക്രട്ടറിക്കു കത്ത് നൽകിയിരുന്നു.
മൂന്നാറിൽ 14 നില മന്ദിരത്തിന്റെ പ്രവർത്തനാനുമതി റദ്ദാക്കി
11:25 PM Sep 23, 2019 | Deepika.com