പാലാ: വീറും വാശിയും നിറഞ്ഞ പോരാട്ടത്തിനൊടുവിൽ പാലാ ഇന്നു വിധിയെഴുതും. 12 പഞ്ചായത്തുകളും പാലാ മുനിസിപ്പാലിറ്റിയും ഉൾപ്പെടുന്ന മണ്ഡലത്തിൽ 176 പോളിംഗ് ബൂത്തുകളിലായി 1,79,107 വോട്ടർമാരാണ് വിധിയെഴുതുന്നത്.
രാവിലെ ഏഴു മുതൽ വൈകുന്നേരം ആറുവരെയാണ് പോളിംഗ്. മണ്ഡലത്തിലെ എല്ലാ ബൂത്തുകളിലും വിവി പാറ്റ് മെഷീനുകൾ ഉപയോഗിക്കുന്നു എന്നതാണ് പ്രത്യേകത. ഏറ്റവും പുതിയ എം മൂന്ന് വിഭാഗത്തിൽപ്പെ ട്ട വോട്ടിംഗ് മെഷീനുകളാണ് എല്ലാ ബൂത്തിലും ഉപയോഗിക്കുന്നത്.
യുഡിഎഫ് സ്ഥാനാർഥിയായി ജോസ് ടോമും എൽഡിഎഫ് സ്ഥാനാർഥിയായി മാണി സി. കാപ്പനും എൻഡിഎ സ്ഥാനാർഥിയായി എൻ.ഹരിയുമാണു ജനവിധി തേടുന്ന പ്രമുഖർ. 10 സ്വതന്ത്ര സ്ഥാനാർഥികളും മത്സരരംഗത്തുണ്ട്. 27നാണ് വോട്ടെണ്ണൽ.
പാലാ ഇന്നു വിധിയെഴുതും
01:40 AM Sep 23, 2019 | Deepika.com