ജാ​തി​വി​വേ​ച​നം തു​ട​ച്ചു നീ​ക്ക​ണം: കേ​ന്ദ്രമ​ന്ത്രി ആ​ര്‍.​കെ. സിം​ഗ്

01:08 AM Sep 22, 2019 | Deepika.com
വ​​​​ർ​​​​ക്ക​​​​ല: ജാ​​​​തി​​​​യു​​​​ടെ പേ​​​​രി​​​​ലു​​​​ള്ള വി​​​​വേ​​​​ച​​​​നം തു​​​​ട​​​​ച്ചു നീ​​​​ക്കി​​​​യാ​​​​ലേ രാ​​​​ജ്യ​​​​ത്തി​​​​ന്‍റെ വി​​​​ക​​​​സ​​​​നം പൂ​​​​ര്‍​ണ​​​​മാ​​​​കു​​​​ക​​​​യു​​​​ള്ളു​​​​വെ​​​​ന്നു കേ​​​​ന്ദ്ര ഊ​​​​ര്‍​ജ സ​​​​ഹ​​​​മ​​​​ന്ത്രി ആ​​​​ര്‍.​​​​കെ. സിം​​​​ഗ് പ​​​​റ​​​​ഞ്ഞു. 92-ാ മ​​​​ത് ശ്രീ​​​​നാ​​​​രാ​​​​യ​​​​ണ ഗു​​​​രു മ​​​​ഹാ​​​​സ​​​​മാ​​​​ധി സ​​​​മ്മേ​​​​ള​​​​നം വ​​​​ര്‍​ക്ക​​​​ല ശി​​​​വ​​​​ഗി​​​​രി മ​​​​ഠ​​​​ത്തി​​​​ല്‍ ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്യു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു അ​​​​ദ്ദേ​​​​ഹം.

ജാ​​​​തി വ്യ​​​​വ​​​​സ്ഥ​​​​യ്ക്കെ​​​​തി​​​​രാ​​​​യ പോ​​​​രാ​​​​ട്ട​​​​മാ​​​​ണു ശ്രീ​​​​നാ​​​​രാ​​​​യ​​​​ണ ഗു​​​​രു​​​​വി​​​​ന്‍റെ അ​​​​ധ്യാ​​​​പ​​​​ന​​​​ങ്ങ​​​​ളെ​​​ന്നു സിം​​​​ഗ് ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി. മ​​​​നു​​​​ഷ്യ​​​​ര്‍ ത​​​​മ്മി​​​​ലു​​​​ള്ള വി​​​​വേ​​​​ച​​​​ന​​​​ത്തി​​​​നു യാ​​​​തൊ​​​​ര​​​​ടി​​​​സ്ഥാ​​​​ന​​​​വു​​​​മി​​​​ല്ലെ​​​​ന്നും എ​​​​ല്ലാ മ​​​​നു​​​​ഷ്യ​​​​രി​​​​ലും ഈ​​​​ശ്വ​​​​ര സാ​​​​ന്നി​​​​ധ്യ​​​​മു​​​​ണ്ടെ​​​​ന്നും ശ്രീ​​​നാ​​​രാ​​​യ​​​ണ ഗു​​​​രു കാ​​​​ണി​​​​ച്ചു​​​ത​​​​ന്നു. ക്ഷേ​​​​ത്ര​​​​ങ്ങ​​​​ള്‍​ക്കു ന​​​​ല്‍​കു​​​​ന്ന അ​​​​തേ പ്രാ​​​​ധാ​​​​ന്യം വി​​​​ദ്യാ​​​​ല​​​​യ​​​​ങ്ങ​​​​ള്‍​ക്കും വ്യ​​​​വ​​​​സാ​​​​യശാ​​​​ല​​​​ക​​​​ള്‍​ക്കും ന​​​​ല്‍​ക​​​​ണ​​​​മെ​​​​ന്ന് അ​​​ദ്ദേ​​​ഹം പ​​​ഠി​​​പ്പി​​​ച്ചു.

ശ്രീ​​​​നാ​​​​രാ​​​​യ​​​​ണ​​​​ഗു​​​​രു​​​​വി​​​​ന്‍റെ​​​​യും മ​​​​ഹാ​​​​ത്മാ ഗാ​​​​ന്ധി​​​​യു​​​​ടെ​​​​യും ആ​​​​ശ​​​​യ​​​​ങ്ങ​​​​ള്‍ സ​​​​മാ​​​​ന​​​​മാ​​​​ണെ​​​ന്നു സിം​​​​ഗ് പ​​​​റ​​​​ഞ്ഞു. സ്വാ​​​​ത​​​​ന്ത്ര്യ​​​​സ​​​​മ​​​​ര​​​​ത്തോ​​​​ടൊ​​​​പ്പം ജാ​​​​തീ​​​​യ​​​​മാ​​​​യ വി​​​​വേ​​​​ച​​​​ന​​​​ങ്ങ​​​​ള്‍​ക്കെ​​​​തി​​​​രാ​​​​യ പോ​​​​രാ​​​​ട്ട​​​​വും ഗാ​​​​ന്ധി​​​​ജി ന​​​​യി​​​​ച്ചു.

ശ്രീ​​​​നാ​​​​രാ​​​​യ​​​​ണ ഗു​​​​രു​​​​വും മ​​​​ഹാ​​​​ത്മാ​​​ഗാ​​​​ന്ധി​​​​യും തു​​​​ട​​​​ങ്ങി​​​​വ​​​​ച്ച പോ​​​​രാ​​​​ട്ടം മു​​​​ന്നോ​​​​ട്ടു കൊ​​​​ണ്ടു​​​​പോ​​​​കേ​​​​ണ്ട​​​​ത് ഇ​​​​ന്ന​​​​ത്തെ ത​​​​ല​​​​മു​​​​റ​​​​യു​​​​ടെ ചു​​​​മ​​​​ത​​​​ല​​​​യാ​​​​ണെ​​​​ന്നു കേ​​​​ന്ദ്ര സ​​​​ഹ​​​​മ​​​​ന്ത്രി വ്യ​​​​ക്ത​​​​മാ​​​​ക്കി.
ശ്രീ​​​​നാ​​​​രാ​​​​യ​​​​ണ ധ​​​​ര്‍​മ​​​​സം​​​​ഘം ട്ര​​​​സ്റ്റ് പ്ര​​​​സി​​​​ഡ​​​​ന്‍റ് സ്വാ​​​​മി വി​​​​ശു​​​​ദ്ധാ​​​​ന​​​​ന്ദ ച​​​​ട​​​​ങ്ങി​​​​ല്‍ അ​​​​ധ്യ​​​​ക്ഷ​​​​ത​​​വ​​​​ഹി​​​​ച്ചു.

വി. ​​​​ജോ​​​​യി എം​​​​എ​​​​ല്‍​എ, ശ്രീ​​​​നാ​​​​രാ​​​​യ​​​​ണ ധ​​​​ര്‍​മ​​​​സം​​​​ഘം ട്ര​​​​സ്റ്റ് ജ​​​​ന​​​​റ​​​​ല്‍ സെ​​​​ക്ര​​​​ട്ട​​​​റി സ്വാ​​​​മി സാ​​​​ന്ദ്രാ​​​​ന​​​​ന്ദ, ട്ര​​​​ഷ​​​​റ​​​​ര്‍ സ്വാ​​​​മി ശാ​​​​ര​​​​ദാ​​​​ന​​​​ന്ദ , മ​​​​ഹാ​​​​സ​​​​മാ​​​​ധി പ്രോ​​​​ഗ്രം ക​​​​മ്മി​​​​റ്റി ക​​​​ണ്‍​വീ​​​​ന​​​​ര്‍ സ്വാ​​​​മി വി​​​​ശാ​​​​ലാ​​​​ന​​​​ന്ദ എ​​​​ന്നി​​​​വ​​​​ര്‍ ച​​​​ട​​​​ങ്ങി​​​​ല്‍ സം​​​​ബ​​​​ന്ധി​​​​ച്ചു.