വാ​ഗ​മ​ണ്ണി​ൽ സ​ർ​ക്കാ​ർ ഭൂ​മി കൈ​യേ​റി മ​റി​ച്ചു​വി​റ്റ​താ​യി ക്രൈം​ബ്രാ​ഞ്ച് റി​പ്പോ​ർ​ട്ട്

12:06 AM Sep 22, 2019 | Deepika.com
തൊ​​ടു​​പു​​ഴ:​ വാ​​ഗ​​മ​ണി​​ൽ സ്വ​​കാ​​ര്യ എ​​സ്റ്റേ​​റ്റ് ഉ​​ട​​മ സ​​ർ​​ക്കാ​​ർ ഭൂ​​മി കൈ​​യേ​​റി മ​​റി​​ച്ചു​​വി​​റ്റ​​താ​​യി ക്രൈം​​ബ്രാ​​ഞ്ച് അ​​ന്വേ​​ഷ​​ണ​​ത്തി​​ൽ ക​​ണ്ടെ​​ത്തി.​ കൈ​​യേ​​റ്റം സം​​ബ​​ന്ധി​​ച്ചു ന​​ട​​ത്തി​​യ അ​​ന്വേ​​ഷ​​ണ റി​​പ്പോ​​ർ​​ട്ട് ക്രൈം​​ബ്രാ​​ഞ്ച് ഹൈ​​ക്കോ​​ട​​തി​​യി​​ൽ സ​​മ​​ർ​​പ്പി​​ച്ചു.​ എ​​റ​​ണാ​​കു​​ളം സ്വ​​ദേ​​ശി​​യാ​​യ സ്വ​​കാ​​ര്യ എ​​സ്റ്റേ​​റ്റ് ഉ​​ട​​മ 1989ൽ ​​വാ​​ഗ​​മ​​ണ്ണി​​ൽ സ്വ​​ന്ത​​മാ​​യി വാ​​ങ്ങി​​യ 54 ഏ​​ക്ക​​ർ തേ​​യി​​ല​​ത്തോ​​ട്ട​​ത്തി​​നു സ​​മീ​​പ​​ത്തെ 55 ഏ​​ക്ക​​റോ​​ളം റ​​വ​​ന്യു​​ഭൂ​​മി​​യാ​​ണു കൈ​​യേ​​റി പ്ലോ​​ട്ടു​​ക​​ളാ​​ക്കി മ​​റി​​ച്ചു​​വി​​റ്റ​​താ​​യി അ​​ന്വേ​​ഷ​​ണ​​ത്തി​​ൽ ക​​ണ്ടെ​​ത്തി​​യി​​രി​​ക്കു​​ന്ന​​ത്.

കൈ​​യേ​​റി​​യ ഭൂ​​മി​​ക്കു പീ​​രു​​മേ​​ട് താ​​ലൂ​​ക്കി​​ലെ അ​​ക്കാ​​ല​​യ​​ള​​വി​​ലെ റ​​വ​​ന്യു ഉ​​ദ്യോ​​ഗ​​സ്ഥ​​രു​​ടെ സ​​ഹാ​​യ​​ത്തോ​​ടെ പ​​ട്ട​​യം സ​​ന്പാ​​ദി​​ച്ച​​താ​​യും എ​​ന്നാ​​ൽ, പ​​ട്ട​​യ​​ത്തി​​ലെ പ​​ല പേ​​രു​​ക​​ളും വ്യാ​​ജ​​മാ​​ണെ​​ന്നും ഇ​​തി​​നു റ​​വ​​ന്യു ഉ​​ദ്യോ​​ഗ​​സ്ഥ​​രു​​ടെ​​യും രാ​​ഷ്‌​ട്രീ​​യ​​ക്കാ​​രു​​ടെ​​യും പി​​ന്തു​​ണ ല​​ഭി​​ച്ചി​​ട്ടു​​ണ്ടെ​​ന്നും ക്രൈം​​ബ്രാ​​ഞ്ചി​​ന്‍റെ അ​​ന്വേ​​ഷ​​ണ റി​​പ്പോ​​ർ​​ട്ടി​​ൽ പ​​റ​​യു​​ന്നു.​

സം​​ഭ​​വ​​ത്തി​​ൽ കു​​റ്റ​​ക്കാ​​രെ ചോ​​ദ്യം ചെ​​യ്തെ​​ങ്കി​​ൽ മാ​​ത്ര​​മേ ഭൂ​​മി ത​​ട്ടി​​പ്പി​​നു ആ​​രു​​ടെ​​യൊ​​ക്കെ ഒ​​ത്താ​​ശ ല​​ഭി​​ച്ചി​​ട്ടു​​ണ്ടെന്നു വ്യ​​ക്ത​​മാ​​കു​​ക​​യു​​ള്ളൂ​​വെ​​ന്നും റി​​പ്പോ​​ർ​​ട്ടി​​ൽ വ്യ​​ക്ത​​മാ​​ക്കി​​യി​​ട്ടു​​ണ്ട്.​ എ​​സ്റ്റേ​​റ്റ് ഉ​​ട​​മ​​യു​​ടെ ആ​​ദ്യ​​ഭാ​​ര്യ വ​​സ്തു സം​​ബ​​ന്ധ​​മാ​​യ ത​​ർ​​ക്ക​​ത്തെ​ത്തു​ട​​ർ​​ന്നു ന​​ൽ​​കി​​യ പ​​രാ​​തി​​യി​​ൽ ന​​ട​​ത്തി​​യ അ​​ന്വേ​​ഷ​​ണ​​ത്തി​​ലാ​​ണ് വ​​ൻ തോ​​തി​​ൽ റ​​വ​​ന്യു ഭൂ​​മി കൈ​​യേ​​റി​​യ​​താ​​യി ക​​ണ്ടെ​​ത്തി​​യ​​ത്.