കൊച്ചി: ജനറൽ ഇൻഷ്വറൻസ് എംപ്ലോയീസ് ഓൾ ഇന്ത്യ അസോസിയേഷൻ(ജിഐഇഎഐഎ) കേരള ബ്രാഞ്ചിന്റെ സംസ്ഥാന സമ്മേളനം ഇന്ന് വിമൻസ് അസോസിയേഷൻ ഹാളിൽ നടക്കും. രാവിലെ ഒന്പതിന് നടക്കുന്ന പരിപാടി ജിഐഇഎഐഎ അഖിലേന്ത്യ ജനറൽ സെക്രട്ടറി കെ. ഗോവിന്ദൻ ഉദ്ഘാടനം ചെയ്യും. കെ. രാമചന്ദ്രൻ നായർ അധ്യക്ഷത വഹിക്കും. പി. സതീഷ്, എൻ.സി. ഉണ്ണികൃഷ്ണൻ, കെ.ജി. വിജയൻ, സുഹാസ് പണ്ഡിറ്റ് തുടങ്ങിയവർ പങ്കെടുക്കും.
ഇൻഷ്വറൻസ് കന്പനികളെ സംയോജിപ്പിച്ച് ഒരു കോർപറേഷനാക്കുക, ശന്പള പരിഷ്കരണം നടപ്പാക്കുക, പഴയ പെൻഷന്റെ ആനുകൂല്യം ഇൻഷ്വറൻസ് ജീവനക്കാർക്കു ലഭ്യമാക്കുക, ശന്പള നിർണയത്തിലെ അപാകതകൾ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങൾ സമ്മേളനം മുന്നോട്ടുവയ്ക്കുമെന്നു ജനറൽ സെക്രട്ടറി കെ.ഗോവിന്ദൻ, എൻ.സി. ഉണ്ണികൃഷ്ണൻ എന്നിവർ അറിയിച്ചു.
ജിഐഇഎഐഎ സംസ്ഥാന സമ്മേളനം ഇന്ന്
12:48 AM Sep 21, 2019 | Deepika.com