മൂവാറ്റുപുഴ: കെഎസ്ആർടി എംപ്ലോയീസ് അസോസിയേഷൻ(സിഐടിയു) 42-ാമത് സംസ്ഥാന സമ്മേളനത്തിന് നാളെ മൂവാറ്റുപുഴയിൽ തുടക്കമാകും. മൂന്നു ദിവസങ്ങളിലായി നടക്കുന്ന സമ്മേളനത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി സ്വാഗതസംഘം ചെയർമാൻ ഗോപി കോട്ടമുറിക്കൽ, അസോസിയേഷൻ ജനറൽ സെക്രട്ടറി സി.കെ. ഹരികൃഷ്ണൻ എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.
നാളെ രാവിലെ 9.30 ന് സംസ്ഥാന പ്രസിഡന്റ് വൈക്കം വിശ്വൻ പതാക ഉയർത്തുന്നതോടെ സമ്മേളനത്തിന് തുടക്കമാകും. തുടർന്ന് മേള ഓഡിറ്റോറിയത്തിൽ പ്രതിനിധി സമ്മേളനം സിഐടിയു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരിം എംപി ഉദ്ഘാടനം ചെയ്യും.
സംസ്ഥാന പ്രസിഡന്റ് വൈക്കം വിശ്വൻ അധ്യക്ഷത വഹിക്കും. ഗോപി കോട്ടമുറിക്കൽ സ്വാഗതം പറയും. ജനറൽ സെക്രട്ടറി സി.കെ. ഹരികൃഷ്ണൻ പ്രവർത്തന റിപ്പോർട്ടും ട്രഷറർ പി. ഗോപാല കൃഷ്ണൻ കണക്കും അവതരിപ്പിക്കും.
പത്രസമ്മേളനത്തിൽ സംസ്ഥാന വൈസ് പ്രസിഡന്റ് എസ്. വിനോദ്, ജില്ലാ പ്രസിഡന്റ് കെ.എ. നജിബുദ്ദീൻ, സ്വാഗതസംഘം ജനറൽ കണ്‍വീനർ ടി.എസ്. സജിത് കുമാർ, ആർ. ഹരിദാസ് എന്നിവരും പങ്കെടുത്തു.
കെഎസ്ആർടി എംപ്ലോയീസ് അസോ. സംസ്ഥാന സമ്മേളനത്തിനു നാളെ തുടക്കം
12:44 AM Sep 21, 2019 | Deepika.com