പാലാ: കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ എല്ലാ മേഖലയിലും പരാജയമാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍. പാലായില്‍ മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു. അദ്ദേഹം.
കേന്ദ്ര സര്‍ക്കാരിന്റെ വികലമായ സാമ്പത്തികനയം മൂലം അതിരൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയാണ് രാജ്യത്ത് ഉണ്ടായിരിക്കുന്നത്. ഓട്ടോമൊബൈല്‍ രംഗത്തു മാത്രം മുന്നേകാല്‍ ലക്ഷം പേര്‍ക്കു തൊഴില്‍ നഷ്ടപ്പെട്ടു. നോട്ടു നിരോധവനും വേണ്ടത്ര മുന്നൊരുക്കമില്ലാതെ ജിഎസ്ടി നടപ്പാക്കിയതും രാജ്യത്തിന്റെ സാമ്പത്തിക മേഖല തകര്‍ത്തു. ചെറുപ്പക്കാര്‍ തൊഴിലില്ലാതെ വലയുന്നു. വിഭാഗീയതയും വര്‍ഗീയതയും ഇളക്കിവിടുന്ന നയമാണ് കേന്ദ്ര സര്‍ക്കാരിന്റേതെന്നും വേണുഗോപാല്‍ പറഞ്ഞു.
കിഫ്ബി കാര്യത്തില്‍ കേരള സര്‍ക്കാര്‍ ഓഡിറ്റിനു തയാറാകണമെന്നും അഴിമതി മൂടിവയ്ക്കാനാണു കേരള സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
സർക്കാരുകൾ പരാജയം: വേണുഗോപാൽ
12:44 AM Sep 21, 2019 | Deepika.com