മു​ത്തൂ​റ്റ് ഫി​നാ​ൻ​സി​ന്‍റെ 13 ശാ​ഖ​ക​ൾ​ക്കുകൂ​ടി പോ​ലീ​സ് സം​ര​ക്ഷ​ണം

12:17 AM Sep 21, 2019 | Deepika.com
കൊ​​​ച്ചി: ജീ​​​വ​​​ന​​​ക്കാ​​​രു​​​ടെ സ​​​മ​​​ര​​​ത്തെ​​​ത്തു​​​ട​​​ർ​​​ന്നു മു​​​ത്തൂ​​​റ്റ് ഫി​​​നാ​​​ൻ​​​സി​​​ന്‍റെ 13 ശാ​​​ഖ​​​ക​​​ൾ​​​ക്കുകൂ​​​ടി പോ​​​ലീ​​​സ് സം​​​ര​​​ക്ഷ​​​ണം ന​​​ൽ​​​കാ​​​ൻ ഹൈ​​​ക്കോ​​​ട​​​തി നി​​​ർ​​​ദേ​​​ശി​​​ച്ചു. ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം പ​​​ത്തു ശാ​​​ഖ​​​ക​​​ൾ​​​ക്ക് സം​​​ര​​​ക്ഷ​​​ണം ന​​​ൽ​​​കാ​​​ൻ ഉ​​​ത്ത​​​ര​​​വി​​​ട്ടി​​​രു​​​ന്നു. ഇ​​​ന്ന​​​ലെ കൂ​​​ടു​​​ത​​​ൽ ശാ​​​ഖ​​​ക​​​ൾ​​​ക്ക് സം​​​ര​​​ക്ഷ​​​ണം തേ​​​ടി അ​​​ധി​​​കൃ​​​ത​​​ർ ന​​​ൽ​​​കി​​​യ ഹ​​​ർ​​​ജി​​​യി​​​ലാ​​​ണ് ഡി​​​വി​​​ഷ​​​ൻ ബെ​​​ഞ്ചി​​​ന്‍റെ നി​​​ർ​​​ദേ​​​ശം.

ജോ​​​ലി ചെ​​​യ്യാ​​​ൻ ത​​​യാ​​​റാ​​​യി എ​​​ത്തു​​​ന്ന​​​വ​​​രെ ത​​​ട​​​യു​​​ന്നി​​​ല്ലെ​​​ന്നു പോ​​​ലീ​​​സ് ഉ​​​റ​​​പ്പാ​​​ക്ക​​​ണ​​​മെ​​​ന്നും ജീ​​​വ​​​ന​​​ക്കാ​​​രെ അ​​​ത​​​ത് ശാ​​​ഖ​​​ക​​​ളി​​​ൽ​​ത​​​ന്നെ ജോ​​​ലി​​​ക്കു നി​​​യോ​​​ഗി​​​ക്ക​​​ണ​​​മെ​​​ന്നും ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം ന​​​ൽ​​​കി​​​യ ഉ​​​ത്ത​​​ര​​​വി​​​ൽ പ​​​റ​​​ഞ്ഞി​​​രു​​​ന്നു. ഇ​​​തു പു​​​തി​​​യ ഹ​​​ർ​​​ജി​​​ക്കും ബാ​​​ധ​​​ക​​​മാ​​​ക്കി​​​യി​​​ട്ടു​​​ണ്ട്.

അ​​​നു​​​ര​​​ഞ്ജ​​​ന ച​​​ർ​​​ച്ച​​​ക​​​ളി​​​ൽ​​നി​​​ന്നു മാ​​​നേ​​​ജ്മെ​​​ന്‍റി​​​ന് മാ​​​റി​​നി​​​ൽ​​​ക്കാ​​​നാ​​​വി​​​ല്ലെ​​​ന്നു ഹൈ​​​ക്കോ​​​ട​​​തി ചൂ​​​ണ്ടി​​​ക്കാ​​​ട്ടി. ഇ​​​ക്കാ​​​ര്യം ഉ​​​റ​​​പ്പാ​​​ക്ക​​​ണ​​​മെ​​​ന്ന ക​​​ഴി​​​ഞ്ഞ ദി​​​വ​​​സ​​​ത്തെ ഉ​​​ത്ത​​​ര​​​വ് ഇ​​​തി​​​ലും ബാ​​​ധ​​​ക​​​മാ​​​ക്കി​​​യി​​​ട്ടു​​​ണ്ട്.