പു​ന​രൈ​ക്യ വാ​ർ​ഷി​ക​ത്തി​നും ബ​ഥ​നി ആ​ശ്ര​മ ശ​താ​ബ്ദി​ക്കും സ​മാ​പ​നം

11:57 PM Sep 20, 2019 | Deepika.com
കോ​​ട്ട​​യം: രാ​​ജ്യ​​മെ​​ന്പാ​​ടും നി​​ന്നു​​ള്ള വി​​ശ്വാ​​സി​​ക​​ളു​​ടെ​​യും വൈ​​ദി​​ക​​രു​​ടെ​​യും സ​​ന്യ​​സ്ത​​രു​​ടെ​​യും സാ​​ന്നി​​ധ്യ​​ത്തി​​ൽ ന​​ട​​ന്ന സ​​മൂ​​ഹ​​ബ​​ലി​​യോ​​ടെ​​യും പൊ​​തു​​സ​​മ്മേ​​ള​​ന​​ത്തോ​​ടെ​​യും മ​​ല​​ങ്ക​​ര സു​​റി​​യാ​​നി ക​​ത്തോ​​ലി​​ക്കാ സ​​ഭ 89-ാം പു​​ന​​രൈ​​ക്യ​​ വാ​​ർ​​ഷി​​ത്തോ​​ട​​നു​​ബ​​ന്ധി​​ച്ചു​​ള്ള സ​​ഭാ​​ സം​​ഗ​​മ​​ത്തി​​നും ബ​​ഥ​​നി ആ​​ശ്ര​​മ ശ​​താ​​ബ്ദി ആ​​ഘോ​​ഷ​​ത്തി​​നും സ​​മാ​​പ​​ന​​മാ​​യി.

പൊ​തു​സ​മ്മേ​ള​ന​ത്തി​ൽ മേ​​ജ​​ർ ആ​​ർ​​ച്ച്​​ബി​​ഷ​​പ് ക​​ർ​​ദി​​നാ​​ൾ മാ​​ർ ബ​​സേ​​ലി​​യോ​​സ് ക്ലീ​​മിസ് കാ​​തോ​​ലി​​ക്ക ബാ​​വ അ​​ധ്യ​​ക്ഷത വ​ഹി​ച്ചു. ശി​വ​ഗി​രി ഡ​യ​റ​ക്‌​ട​ർ ബോ​​ർ​​ഡം​​ഗം സ്വാ​​മി ശി​​വ സ്വ​​രൂ​​പാ​​ന​​ന്ദ (ആ​​ലു​​വ അദ്വൈ​​താ​​ശ്ര​​മം) ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. സ​​മ്മേ​​ള​​ന​​ത്തി​​ൽ മാ​​ർ ക്ലീ​​മി​​സ് ബാ​വ​യു​ടെ ലേ​​ഖ​​ന​​സ​​മാ​​ഹ​​ര​​മാ​​യ ’വീ​​ണ്ടും ചി​​ല വി​​ശു​​ദ്ധ ചി​​ന്ത​​ക​​ൾ’ എ​​ന്ന പു​​സ്ത​​കം പ്ര​​കാ​​ശ​​നം‌​ ചെ​​യ്തു.

രാ​​വി​​ലെ സ​​മൂ​​ഹ​​ബ​​ലി​​ക്കു ക​​ർ​​ദി​​നാ​​ൾ മാ​​ർ ക്ലീ​​മി​​സ് കാ​​തോ​​ലി​​ക്ക ബാ​​വ മു​​ഖ്യ​​കാ​​ർ​​മി​​ക​​ത്വം വ​​ഹി​​ച്ചു. ആ​​ർ​​ച്ച്ബി​​ഷ​​പ് തോ​​മ​​സ് മാ​​ർ കൂ​​റി​​ലോ​​സ്, ബി​​ഷ​​പ്പു​​മാ​​രാ​​യ യൂ​​ഹാ​​നോ​​ൻ മാ​​ർ ക്രി​​സോ​​സ്റ്റം, എ​​ബ്ര​​ഹാം മാ​​ർ യൂ​​ലി​​യോ​​സ്, ജോ​​ഷ്വാ മാ​​ർ ഇ​​ഗ്നാ​​ത്തി​​യോ​​സ്, ജോ​​സ​​ഫ് മാ​​ർ തോ​​മ​​സ്, വി​​ൻ​​സെ​​ന്‍റ് മാ​​ർ പൗ​​ലോ​​സ്, ജേ​​ക്ക​​ബ് മാ​​ർ ബ​​ർ​​ണ​​ബാ​​സ്, സാ​​മു​​വ​​ൽ മാ​​ർ ഐ​​റേ​​നി​​യോ​​സ്, തോ​​മ​​സ് മാ​​ർ യൗ​​സേ​​ബി​​യോ​​സ്, യൂ​​ഹാ​​നോ​​ൻ മാ​​ർ തെ​​യോ​​ഡോ​​ഷ്യ​​സ്, തോ​​മ​​സ് മാ​​ർ അ​​ന്തോ​​ണി​​യോ​​സ്, ബ​​ഥ​​നി സ​​ന്യാ​​സ​​സ​​മൂ​​ഹം സു​​പ്പീ​​രി​​യ​​ർ ജ​​ന​​റ​​ൽ ഫാ. ​​ജോ​​സ് കു​​രു​​വി​​ള പീ​​ടി​​ക​​യി​​ൽ ഒ​​ഐ​​സി, വി​​കാ​​രി ജ​​ന​​റാ​​ൾ​​മാ​​ർ, കോ​​ർ എ​​പ്പി​​സ്കോ​​പ്പ​മാ​​ർ എ​​ന്നി​​വ​​ർ​​ക്കൊ​​പ്പം സ​​ഭ​​യി​​ലെ വൈ​​ദി​​ക​​രും സ​​ഹ​​കാ​​ർ​​മി​ക​​രാ​​യി​​രു​​ന്നു.

സ​​ന്യാ​​സ​​മാ​​ണ് സ​​ഭ​​യു​​ടെ സ​​ന്പ​​ത്തെ​​ന്നും സ​​ന്യാ​​സ ആ​ധ്യാ​​ത്മി​​ക​​ത​​യാ​​ണ് ഇ​​ന്ന​​ത്തെ സ​​മൂ​​ഹ​​ജീ​​വി​​ത​​ത്തി​​ന് ആ​​വ​​ശ്യ​​മാ​​യ​​തെ​​ന്നും കാ​​ഞ്ഞി​​ര​​പ്പ​​ള്ളി സ​​ഹാ​​യ​​മെ​​ത്രാ​​ൻ മാ​​ർ ജോ​​സ് പു​​ളി​​ക്ക​​ൽ വി​​ശു​​ദ്ധ കു​​ർ​​ബാ​​ന മ​​ധ്യേ​ സ​​ന്ദേ​​ശ​​ത്തി​​ൽ പ​​റ​​ഞ്ഞു. റ​​വ.​​ഡോ. ഐ​​സ​​ക് പ​​റ​​പ്പ​​ള്ളി​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ൽ നൂ​​റ്റൊ​​ന്ന് അം​​ഗ ഗാ​​യ​​ക​​സം​​ഘം ശു​​ശ്രൂ​​ഷ​​ക​​ളി​​ൽ പ​​ങ്കാ​​ളി​​ക​​ളാ​​യി. മ​​ല​​യാ​​ള​​ത്തി​​നു പു​​റ​​മേ ഹി​​ന്ദി, ക​​ന്ന​​ഡ, ത​​മി​​ഴ്, ഇം​​ഗ്ലി​​ഷ് ഭാ​​ഷ​​ക​​ളി​​ലും ആ​​രാ​​ധ​​നാ​​ഗീ​​ത​​ങ്ങ​​ളും പ്രാ​​ർ​​ഥ​​ന​​ക​​ളും ഉ​യ​ർ​ന്നു.