തിരുവനന്തപുരം: 2019-20 അധ്യയന വർഷത്തെ സംസ്ഥാന ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകരെ നിയമിക്കുന്നതിനുള്ള തെരഞ്ഞെടുപ്പ് കമ്മിറ്റിയിൽ അംഗമാകുന്നതിനായി ഗവൺമെന്റ് സെക്രട്ടറി/ ഡെപ്യൂട്ടി കളക്ടർ റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥർ അവരുടെ പേരു വിവരങ്ങൾ 28ന് വൈകുന്നേരം നാലിന് മുമ്പായി നൽകണം.
ഇതിനോടകം സർക്കാർ അംഗീകരിച്ച പാനലിൽ ഉൾപ്പെട്ട ഉദ്യോഗസ്ഥർ വീണ്ടും പേരുവിവരങ്ങൾ നൽകേണ്ടതില്ല. വിവരങ്ങൾ നൽകേണ്ട വിലാസം: ഡയറക്ടറേറ്റ് ഓഫ് ജനറൽ എഡ്യൂക്കേഷൻ, ഹയർ സെക്കൻഡറി വിഭാഗം, ഹൗസിംഗ് ബോർഡ് ബിൽഡിംഗ്, ശാന്തി നഗർ, തിരുവനന്തപുരം 1. ഇ-മെയിൽ: jdacad@gmail.com.
ഹയർ സെക്കൻഡറി അധ്യാപക നിയമന തെരഞ്ഞെടുപ്പ് കമ്മിറ്റിയിലേക്ക് അപേക്ഷിക്കാം
11:22 PM Sep 20, 2019 | Deepika.com