കോഴിക്കോട്: ഒളിച്ചോട്ട കേസുകളില്‍ ബാലസംരക്ഷണ നിയമങ്ങള്‍ ചുമത്താൻ പോലീസ്. ജുവനൈല്‍ ജസ്റ്റീസ് ആക്ടിലെ വകുപ്പുകള്‍ ചുമത്താനാണ് പോലീസ് തീരുമാനിച്ചിരിക്കുന്നത്. ഒളിച്ചോടുന്നവരെ അറസ്റ്റ് ചെയ്ത് പോലീസ് ജാമ്യമില്ലാ വകുപ്പ് ചുമത്തി ഹാജരാക്കുന്നതോടെ കോടതി റിമാന്‍ഡ് ചെയ്യും. നേരത്തെ ഒറ്റപ്പെട്ട ഒളിച്ചോട്ട കേസുകളില്‍ മാത്രമാണ് ഈ നിയമം ചുമത്തിയിരുന്നത് .
മക്കളുള്ള കാമുകീ കാമുകന്മാര് ഒളിച്ചോടുമ്പോള്‍ കുട്ടികളെ സംരക്ഷിക്കാന്‍ ബാധ്യതപ്പെട്ടവർ അത് നിര്‍വഹിക്കുന്നില്ല, കുട്ടികളെ സംരക്ഷിക്കാതിരിക്കാന്‍ പ്രേരണ നല്കി എന്നീ വകുപ്പുകളാണ് ചുമത്തുക. ഇതോടെ കോടതി ജാമ്യം നിഷേധിക്കും. തെളിവുകള്‍ പരിശോധിച്ച് പോക്സോയും പ്രയോഗിക്കുന്നുണ്ട്. ഇപ്രകാരം പോലീസ് നടപടി സ്വീകരിക്കാന്‍ തുടങ്ങിയതോടെ കോഴിക്കോട് ജില്ലയില്‍ മാത്രം ഈ വര്‍ഷം 12 കമിതാക്കളെയാണ് റിമാന്‍ഡ് ചെയ്തത്.
കുട്ടികളെ ഉപേക്ഷിച്ച് ഒളിച്ചോടിയാൽ കർശന നിയമം ചുമത്തും
11:44 PM Sep 19, 2019 | Deepika.com