കോട്ടയം: എസ്എച്ച് മെഡിക്കൽ സെന്റർ സുവർണ ജൂബിലി ആഘോഷങ്ങളുടെ സമാപനം ഇന്നു രാവിലെ 10.30നു കോട്ടയം മാമ്മൻ മാപ്പിള ഹാളിൽ നടക്കും. എസ്എച്ച് സുപ്പീരിയർ ജനറൽ സിസ്റ്റർ അൽഫോൻസ തോട്ടുങ്കലിന്റെ അധ്യക്ഷതയിൽ കൂടുന്ന സമ്മേളനം സീറോ മലബാർ സഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി ഉദ്ഘാടനംചെയ്യും.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യപ്രഭാഷണം നടത്തും. എസ്എച്ച് മെഡിക്കൽ സെന്റർ ഡയാലിസിസ് ചലഞ്ചിന്റെ ഉദ്ഘാടനം മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി നിർവഹിക്കും. ആർച്ച്ബിഷപ് മാർ മാത്യു മൂലക്കാട്ട് സുവർണജൂബിലി സന്ദേശം നൽകും. സുവർണജൂബിലി സ്മാരക സുവനീറിന്റെ പ്രകാശനം തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎയും എൻഎബിഎച്ച് സർട്ടിഫിക്കറ്റ് കൈമാറൽ ജോസ് കെ. മാണി എംപിയും മെറിറ്റ് സ്കോളർഷിപ്പ് വിതരണം തോമസ് ചാഴികാടൻ എംപിയും നിർവഹിക്കും.
ബിഷപ് മാർ ജോർജ് രാജേന്ദ്രൻ, ആർച്ച്ബിഷപ് കുര്യാക്കോസ് മാർ സേവേറിയോസ് വലിയ മെത്രാപ്പോലീത്ത, ഡോ. യൂഹാനോൻ മാർ ദിയസ്കോറസ് എന്നിവർ അനുഗ്രഹ പ്രഭാഷണം നടത്തും. സിഎസ്ഐ മോഡറേറ്റർ ബിഷപ് റവ.തോമസ് കെ. ഉമ്മൻ, ചങ്ങനാശേരി അതിരൂപത വികാരി ജനറാൾ ഫാ. ഫിലിപ്സ്് വടക്കേക്കളം എന്നിവർ വിശിഷ്ട വ്യക്തികളെ ആദരിക്കും.
പുതിയ ആംബുലൻസിന്റെ താക്കോൽദാനം എസ്എച്ച് ചങ്ങനാശേരി സെന്റ് മാത്യൂസ് പ്രൊവിൻസ് പ്രൊവിൻഷ്യൽ സൂപ്പീരിയർ ഡോ.സിസ്റ്റർ അമല ജോസ് നിർവഹിക്കും.
കോട്ടയം നഗരസഭ ചെയർപേഴ്സണ് ഡോ. പി.ആർ. സോന, വിജയപുരം രൂപത വികാരി ജനറാൾ മോൺ. ജസ്റ്റിൻ മഠത്തിപറന്പിൽ, രാഷ്ട്രദീപിക ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ ഫാ. മാത്യു ചന്ദ്രൻകുന്നേൽ, കോട്ടയം ചീഫ് ഇമാം എ.പി. ഷിഫാർ മൗലവി അൽ കൗസരി, കോട്ടയം ലൂർദ് ഫൊറോന വികാരി റവ.ഡോ.ജോസഫ് മണക്കളം, വി.എൻ. വാസവൻ, എൻ. ഹരി, മെഡിക്കൽ സൂപ്രണ്ട് ഡോ. മാത്യു പാറയ്ക്കൽ, എസ്എച്ച് മെഡിക്കൽ സെന്റർ ഡയറക്ടർ സിസ്റ്റർ ആലീസ് മണിയങ്ങാട്ട്, അസോസിയേറ്റ് ഡയറക്ടർ സിസ്റ്റർ ലിറ്റിൽ ഫ്ളവർ എന്നിവർ പ്രസംഗിക്കും.
എസ്എച്ച് മെഡിക്കൽ സെന്റർ ജൂബിലി സമാപനം ഇന്ന്
12:16 AM Sep 19, 2019 | Deepika.com