ഡോക്ടറെ മർദിച്ച സംഭവം: നാളെ രണ്ടു മണിക്കൂർ ഒപി ബഹിഷ്കരിക്കും
12:16 AM Sep 19, 2019 | Deepika.com
തിരുവനന്തപുരം: പള്ളിക്കൽ സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ വനിതാ ഡോക്ടറെ കൈയേറ്റം ചെയ്ത സംഭവത്തിൽ പ്രതിയെ അറസ്റ്റു ചെയ്യാത്തതിൽ പ്രതിഷേധിച്ചു നാളെ രണ്ടു മണിക്കൂർ വീതം എല്ലാ ആശുപത്രികളിലും ഒപി ബഹിഷ്കരിക്കുമെന്നു ഡോക്ടർമാരുടെ സംഘടനയായ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ) അറിയിച്ചു.