പോസ്റ്റർ രചനാമത്സരം
12:08 AM Sep 19, 2019 | Deepika.com
കോട്ടയം: വന്യജീവി വാരാഘോഷത്തോടനുബന്ധിച്ചു വനംവകുപ്പ് പൊതുജനങ്ങൾക്കായി പോസ്റ്റർ രചനാ മത്സരം സംഘടിപ്പിക്കും. വാട്ടർ കളർ, പോസ്റ്റർ കളർ, അക്രിലിക് എന്നിവയിലേതെങ്കിലും ഉപയോഗിച്ച് എ ത്രീ വലിപ്പത്തിലുള്ള പേപ്പറിൽ ലാൻസ്കേപ്പായാണ് പോസ്റ്ററുകൾ രൂപകല്പന ചെയ്യേണ്ടത്. ജൈവവൈവിധ്യ സംരക്ഷണ സന്ദേശം ഉൾക്കൊളള്ളുന്ന എൻട്രികളാണു പരിഗണിക്കുന്നത്. ഫോൺ: 0471-2529335, 0471- 2529303, 0471- 2529319, www.forest.ker ala.gov.in.