മഹാത്മയിലെ അന്തേവാസി നിര്യാതനായി
11:36 PM Sep 18, 2019 | Deepika.com
അടൂർ: മഹാത്മയിലെ അന്തേവാസി തങ്കപ്പൻനായർ (75) നിര്യാതനായി. ഒന്നര വർഷം മുന്പ് സംരക്ഷിക്കാൻ ആളില്ലാതെ ഇലന്തൂർ ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ അവശനിലയിൽ കഴിഞ്ഞിരുന്ന ഇദ്ദേഹത്തെ ജില്ലാ കളക്ടറുടെ നിർദേശ പ്രകാരം സാമൂഹ്യക്ഷേമ വകുപ്പ് അധികൃതരുടെ സാന്നിധ്യത്തിൽ മഹാത്മ ന സേവന കേന്ദ്രം ഏറ്റെടുക്കുകയായിരുന്നു. ബന്ധുക്കളാരെങ്കിലും എത്തുകയാണെങ്കിൽ സംസ്കാരത്തിനായി മൃതദേഹം വിട്ടുനൽകുമെന്ന് മഹാത്മ അധികൃതർ പറഞ്ഞു.