മഞ്ചേശ്വരം: ബൈക്കിനു പിന്നില്‍ സ്കൂട്ടര്‍ ഇടിച്ചതിനെത്തുടര്‍ന്ന് റോഡിലേക്ക് തെറിച്ചുവീണ കോളജ് വിദ്യാര്‍ഥി ലോറി കയറി മരിച്ചു. കുബണൂര്‍ ബേര്ജാലിലെ അബ്ദുൾ റഹ്മാന്-നഫീസ ദമ്പതികളുടെ മകനും മംഗളൂരു ശ്രീനിവാസ കോളജിലെ ബിരുദ വിദ്യാര്‍ഥിയുമായ കെ. നവാഫ് (22) ആണു മരിച്ചത്. ഇന്നലെ രാവിലെ ഒൻപതോടെ കോളജിലേക്ക് പോകുന്നതിനിടെ വാമഞ്ചൂര്‍ ചെക്ക് പോസ്റ്റിന് സമീപമായിരുന്നു അപകടം. ഇടിയുടെ ആഘാതത്തില്‍ നവാഫ് റോഡിലേക്ക് തെറിച്ചുവീണു.
അതിനിടെ മംഗളൂരുവില്‍നിന്ന് കാസർഗോഡ് ഭാഗത്തേക്ക് വരികയായിരുന്ന ലോറി നവാസിന്റെ ദേഹത്ത് കയറുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ നവാഫിനെ മംഗളൂരുവിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകുംവഴി തലപ്പാടിയിലെത്തിയപ്പോൾ മരിക്കുകയായിരുന്നു. സഹോദരങ്ങൾ: നൗഫല്‍, മിസ്രിയ.
ബൈക്കിൽനിന്നു വീണ വിദ്യാര്‍ഥി ലോറി കയറി മരിച്ചു
11:27 PM Sep 18, 2019 | Deepika.com