തൊടുപുഴ: സംസ്ഥാന ജൂണിയർ നെറ്റ്ബോൾ ചാന്പ്യൻഷിപ്പ് 21,22 തീയതികളിൽ ന്യൂമാൻ കോളജിൽ നടക്കുമെന്ന് അധികൃതർ പത്രസമ്മേളനത്തിൽ അറിയിച്ചു. ജില്ലാ നെറ്റ്ബോൾ അസോസിയേഷന്റെ നേതൃത്തിൽ ജില്ലയിൽ നടത്തുന്ന പ്രഥമ സംസ്ഥാന ചാന്പ്യൻഷിപ്പാണിത്. സംസ്ഥാനത്തെ 14 ജില്ലകളിൽനിന്നുമായി ആണ്‍കുട്ടികളുടെയും പെണ്കുട്ടികളുടെയുമായി 28 ടീമുകൾ പങ്കെടുക്കും. 21നു രാവിലെ എട്ടിനു കായിക താരങ്ങളുടെ മാർച്ച് പാസ്റ്റോടെ ആരംഭിക്കുന്ന ചാന്പ്യൻഷിപ്പ് ഡീൻ കുര്യാക്കോസ് എംപി ഉദ്ഘാടനംചെയ്യും. നഗരസഭ ചെയർപേഴ്സണ്‍ പ്രഫ.ജെസി ആന്റണി അധ്യക്ഷത വഹിക്കും.
22ന് ഉച്ചയ്ക്ക് നടക്കുന്ന സമാപന സമ്മേളനം പി.ജെ. ജോസഫ് എംഎൽഎ ഉദ്ഘാടനംചെയ്യും.
സംസ്ഥാന ജൂണിയർ നെറ്റ്ബോൾ ചാന്പ്യൻഷിപ്പ് തൊടുപുഴയിൽ
11:27 PM Sep 18, 2019 | Deepika.com