ഫ്ളാറ്റ് നിർമാതാക്കളെ കരിമ്പട്ടികയിൽ പെടുത്തണം: വിഎസ്
12:21 AM Sep 18, 2019 | Deepika.com
തിരുവനന്തപുരം: ഉപഭോക്താക്കളെ വഞ്ചിച്ച മരട് ഫ്ളാറ്റ് നിർമാതാക്കളെ കരിന്പട്ടികയിൽപ്പെടുത്തണമെന്നു മുതിർന്ന സിപിഎം നേതാവ് വി.എസ്. അച്യുതാനന്ദൻ. ഫ്ളാറ്റു നിർമ്മാതാക്കൾക്കു വഴിവിട്ട് അനുമതികൾ നൽകിയവരും അവർക്ക് പ്രചോദനം നൽകിയവരുമായ എല്ലാവർക്കും എതിരായി നിയമ നടപടി സ്വീകരിക്കണമെന്നും അച്യുതാനന്ദൻ ആവശ്യപ്പെട്ടു.