കിഫ്ബി കണക്ക് ഒാഡിറ്റ് ചെയ്യാൻ എതിർപ്പില്ല: മന്ത്രി ഐസക്
12:11 AM Sep 18, 2019 | Deepika.com
പാലാ: കിഫ്ബിയെ തകർത്തു വികസനം തടയാനാണ് ഉപതെരഞ്ഞെടുപ്പു മുന്നിൽക്കണ്ടു പ്രതിപക്ഷ നേതാവ് പുതിയ ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നതെന്നും കിഫ്ബിയുടെ കണക്കുകൾ സിആൻഡ്എജി ഓഡിറ്റ് ചെയ്യാൻ സർക്കാരിന് എതിർപ്പില്ലെന്നും ധനമന്ത്രി ഡോ. തോമസ് ഐസക്. പാലായിൽ പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.