കാഞ്ഞങ്ങാട്ട് ഭൂചലനം
12:11 AM Sep 18, 2019 | Deepika.com
കാഞ്ഞങ്ങാട്: പള്ളിക്കര പഞ്ചായത്തിലെ പൂച്ചക്കാട് തായൽതൊട്ടി, മീത്തൽതൊട്ടിപ്രദേശങ്ങളിൽ ഭൂചലനം. ഇന്നലെ രാത്രി ഏഴിനും 7.30 നും ഇടയിൽ മൂന്നു തവണ ഭൂചലനം അനുഭവപ്പെട്ടതായി നാട്ടുകാർ പറഞ്ഞു. വിവരമറിഞ്ഞ് ബേക്കൽ പോലീസും റവന്യു അധികൃതരും സ്ഥലത്തെത്തി.