തിരുവനന്തപുരം: 2018-19 വർഷത്തെ മികച്ച ആയുർവേദ ഡോക്ടർമാരേയും അധ്യാപകരെയും തെരഞ്ഞെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അവാർഡ് നിർണയത്തിനുള്ള രൂപരേഖയും മാനദണ്ഡവും അപേക്ഷാ ഫോമിന്റെ മാതൃകയും www.ism.kerala.gov.in ലും എല്ലാ ആയുർവേദ ജില്ലാ മെഡിക്കൽ ഓഫീസുകളിലും ലഭിക്കും.
അപേക്ഷകൾ/നാമനിർദ്ദേശങ്ങൾ ജില്ലാ മെഡിക്കൽ ഓഫീസർമാർ, ആയുർവേദ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ എന്നിവർ മുഖേനയോ നേരിട്ടോ 30ന് വൈകുന്നേരം അഞ്ചിനകം ഭാരതീയ ചികിത്സാ വകുപ്പ് ഡയറക്ടർക്ക് ലഭ്യമാക്കണം.
മികച്ച ആയുർവേദ ഡോക്ടർ, അധ്യാപക അവാർഡിന് അപേക്ഷ ക്ഷണിച്ചു
11:31 PM Sep 17, 2019 | Deepika.com