നെടുമ്പാശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വ്യാജ ബോംബ് ഭീഷണി മുഴക്കിയയാളെ സിഐഎസ്എഫ് പിടികൂടി. ഇന്നലെ പുലർച്ചെ നാലോടെ അന്താരാഷ്ട്ര ടെർമിനലിലായിരുന്നു സംഭവം.
കൊച്ചിയിൽനിന്നു കുവൈറ്റിലേക്കു പോകാനെത്തിയ ജോൺ പാണ്ടിയാക്കൽ എന്ന യാത്രക്കാരനാണ് സുരക്ഷാ പരിശോധനയ്ക്കിടെ ശരീരത്തിൽ ബോംബ് ഒളിപ്പിച്ചിട്ടുണ്ടെന്നു ഭീഷണി മുഴക്കിയത്.
ഇതേത്തുടർന്ന് ഇയാളെ വിശദമായ പരിശോധനയ്ക്കു വിധേയനാക്കിയെങ്കിലും ബോംബ് കണ്ടെത്താനായില്ല. നെടുമ്പാശേരി പോലീസിനു കൈമാറിയ പ്രതിയുടെ യാത്ര മുടങ്ങി.
വിമാനത്താവളത്തിൽ വ്യാജ ബോംബ് ഭീഷണി മുഴക്കിയയാൾ പിടിയിൽ
12:40 AM Sep 17, 2019 | Deepika.com