അപ്പുവിന്റെ സത്യാന്വേഷണത്തിന് അംഗീകാരം
11:44 PM Sep 16, 2019 | Deepika.com
കൊച്ചി: എവിഎ പ്രൊഡക്ഷന്‍സ് ആന്‍ഡ് ഇ ഫോര്‍ എന്റര്‍ടൈന്‍മെന്റ് നിര്‍മിച്ച് സോഹന്‍ലാല്‍ സംവിധാനം ചെയ്ത അപ്പുവിന്റെ സത്യാന്വേഷണം എന്ന ചിത്രത്തിന് രാജ്യാന്തര അംഗീകാരം. യുഎസിലെ സാന്റിയാഗോ ഇന്റര്‍നാഷണല്‍ കിഡ്സ് ഫിലിം ഫെസ്റ്റിവലില്‍ ചിത്രം പ്രത്യേക ജൂറി പരാമര്‍ശം നേടി. ഇതോടെ റഷ്യയില്‍ നടക്കുന്ന രണ്ടു രാജ്യാന്തര ചലച്ചിത്ര മേളകളിലേക്ക് ചിത്രം തെരഞ്ഞെടുക്കപ്പെട്ടു.