ചങ്ങനാശേരി: പ്ലസ് വണ്‍ വിദ്യാർഥിയുടെ മൃതദേഹം പാറക്കുളത്തിൽ കണ്ടെത്തി. തൃക്കൊടിത്താനം കടമാൻചിറ കാവാലം പുതുപ്പറന്പിൽ വീട്ടിൽ രാജേഷ്മാത്യുവിന്റെ മകൻ ജെറോം മാത്യു വർഗീസിന്റെ(16)മൃതദേഹമാണ് പാറക്കുളത്തിൽ കണ്ടെത്തിയത്.
ചങ്ങനാശേരി എസ്ബി സ്കൂളിലെ പ്ലസ് വണ്‍ വിദ്യാർഥിയാണ്. ഞായറാഴ്ച്ച രാത്രിയൊടെ വീട്ടിൽ നിന്നു കാണാതായ ജെറോമിനെ വീട്ടുകാർ അന്വേഷിച്ചിരുന്നെങ്കിലും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. ഇന്നലെ ഉച്ചകഴിഞ്ഞ് വീടിനു സമീപമുള്ള കടമാൻചിറ പാറക്കുളത്തിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു. ചങ്ങനാശേരി ഫയർഫോഴ്സിന്റെയും പോലീസിന്റെയും സഹായത്തോടെ മൃതദേഹം പുറത്തെടുത്തു. ചങ്ങനാശേരി പോലീസ് ഇൻക്വസ്റ്റ് തയാറാക്കിയശേഷം മൃതദേഹം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. മൃതദേഹം ഇന്ന് പോസ്റ്റുമാർട്ടം നടത്തി ബന്ധുക്കൾക്കു വിട്ടുകൊടുക്കും.
അമ്മ: പ്രിൻസി തോട്ടയ്ക്കാട് കിഴക്കേൽ കുടുംബാംഗം. സഹോദരൻ: ജോയൽ മാത്യു വർഗീസ്. സംസ്കാരം ഇന്ന് മൂന്നിന് പാറേൽ പള്ളിയിൽ.
വിദ്യാർഥിയുടെ മൃതദേഹം പാറക്കുളത്തിൽ കണ്ടെത്തി
11:40 PM Sep 16, 2019 | Deepika.com