ഫെഡറൽ സങ്കല്പങ്ങളുടെ അടിത്തറ തകർക്കരുത്: ജോസ് കെ. മാണി
01:13 AM Sep 16, 2019 | Deepika.com
കോട്ടയം: കേന്ദ്രആഭ്യന്തര മന്ത്രി അമിത്ഷായുടെ ഒറ്റഭാഷാ സ്വപ്നം ഇന്ത്യയുടെ ഫെഡറൽ സങ്കല്പങ്ങളുടെ അടിത്തറ തകർക്കുന്നതാണെന്നു കേരള കോൺഗ്രസ്-എം നേതാവ് ജോസ് കെ. മാണി എംപി. ഹിന്ദി അടിച്ചേൽപ്പിക്കാനുള്ള അമിത് ഷായുടെ നീക്കം ഭരണഘടന ഉയർത്തിപ്പിടിക്കുന്ന മൗലികാവകാശങ്ങളുടെ ലംഘനമാണ്. മലയാളം ഉൾപ്പെടെയുള്ള പ്രാദേശിക ഭാഷകളും അത് ഉപയോഗിക്കുന്ന ജനതയും രണ്ടാം തരമാണെന്ന സമീപനത്തെ അംഗീകരിക്കാനാവില്ലെന്നും ജോസ് പറഞ്ഞു.