കൊല്ലം: പ്രശസ്ത എഴുത്തുകാരനായിരുന്ന കാക്കനാടന്റെ ഭാര്യ ഇരവിപുരം അർച്ചനയിൽ അമ്മിണി കാക്കനാടൻ (80) നിര്യാതയായി. വാർധക്യസഹജമായ അസുഖം മൂലം കുറച്ചുനാളായി കിടപ്പായിരുന്നു. സംസ്കാരം ഇന്നു നടക്കും.
ഏലിയാമ്മ ടി. മാത്യു എന്ന അമ്മിണി കാക്കനാടൻ പത്തനംതിട്ട കുറിയന്നൂർ തുരുത്തിയിൽ മത്തായിയുടെയും കുന്പനാട് തച്ചക്കാട്ട് കുറ്റിക്കാട്ടെ പെണ്ണമ്മയുടെയും മകളാണ്. പഞ്ചാബിലെ ഫിറോസ്പുർ ഫ്രാൻസീസ് ന്യൂട്ടൻ ആശുപത്രിയിൽ നഴ്സിംഗ് പഠനത്തിനുശേഷം ഡൽഹി സഫ്ദർജംഗ് ആശുപത്രിയിലും സൗദി അറേബ്യയിലെ കിംഗ് സൗദ്, മാലിക് ഫൈസൽ ആശുപത്രികളിലും ജോലി ചെയ്തു. 1965 സെപ്റ്റംബർ ഒന്പതിനായിരുന്നു ജോർജ് വർഗീസ് കാക്കനാടനുമായുള്ള വിവാഹം. തുടർന്ന് ജോലി ഉപേക്ഷിച്ചു. വർഷങ്ങൾക്കുശേഷം കാക്കനാടനോടൊത്ത് കൊല്ലത്ത് താമസമാക്കി. കാക്കനാടനെക്കുറിച്ച് എന്റെ ബേബിച്ചായൻ എന്ന പേരിൽ 2014ൽ പുസ്തകം എഴുതി പ്രസിദ്ധീകരിച്ചു.
മക്കൾ: രാധ (പ്ലാനിംഗ് ബോർഡ്, തിരുവനന്തപുരം), രാജൻ (ഇക്കണോമിക് ടൈംസ്, മുംബൈ), ഋഷി (ഇക്കണോമിക് ടൈംസ്, ഡൽഹി.) മരുമക്കൾ: ബിന്ദു, പരേതനായ ഗിരിധരൻ നായർ.
കാക്കനാടന്റെ ഭാര്യ അമ്മിണി നിര്യാതയായി
01:13 AM Sep 16, 2019 | Deepika.com