നെടുമ്പാശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി സ്വർണം കടത്താൻ ശ്രമിച്ച മലപ്പുറം സ്വദേശിയായ യാത്രക്കാരനെ കസ്റ്റംസ് എയർ ഇന്റലിജൻസ് വിഭാഗം പിടികൂടി. ഇയാളുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ കസ്റ്റംസ് എയർ ഇന്റലിജൻസ് നടത്തിയ വിശദമായ പരിശോധനയിൽ സോപ്പിനകത്ത് ഒളിപ്പിച്ച നിലയിൽ സ്വർണക്കട്ടികൾ കണ്ടെത്തുകയായിരുന്നു.
20 ലക്ഷത്തോളം രൂപ വിലവരുന്ന സ്വർണമാണ് പിടിച്ചെടുത്തത്. ജിദ്ദയിൽ നിന്നാണ് ഇയാൾ നെടുന്പാശേരി വിമാനത്താവളത്തിൽ എത്തിയത്. സോപ്പ് മുറിച്ച ശേഷം അതിനകത്ത് രണ്ടു വീതം സ്വർണക്കട്ടികൾ ഒളിപ്പിച്ചു വീണ്ടും അതുപോലെ തന്നെ പാക്ക് ചെയ്താണ് സ്വർണം കടത്തിയത്.
സ്വർണക്കടത്ത്: മലപ്പുറം സ്വദേശി പിടിയിൽ
12:41 AM Sep 15, 2019 | Deepika.com