തൃശൂർ: ബാഗിൽ 4.1 കിലോ കഞ്ചാവുമായി വന്ന യുവാവിനെ ശക്തൻ സ്റ്റാൻഡ് പരിസരത്തുനിന്നും എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റി നാർക്കോട്ടിക് സ്പെഷൽ സ്ക്വാഡ് പിടികൂടി. കോതമംഗലം തൃക്കാരിയൂർ സ്വദേശി പുലിമല ആയക്കാട് കളരിക്കൽ വീട്ടിൽ ഗോകുൽ (21) ആണ് അറസ്റ്റിലായത്. ഇയാൾക്കൊപ്പമുണ്ടായിരുന്ന മറ്റൊരാൾ ഓടിരക്ഷപ്പെട്ടു.
എക്സൈസ് കമ്മീഷണറുടെ ഓണക്കാല സ്പെഷൽ ഡ്രൈവ് വിശുദ്ധി മിഷന്റെ ഭാഗമായി തൃശൂർ വിവിധ കേന്ദ്രങ്ങളിൽ നടത്തിയ മിന്നൽ പരിശോധനയ്ക്കിടെയായിരുന്നു അറസ്റ്റ്.
തമിഴ്നാട്ടിലെ ഈറോഡിൽനിന്നു കഞ്ചാവ് വാങ്ങി എറണാകുളത്തേക്കു കൊണ്ടുപോവുകയായിരുന്നു ഇരുവരും. ഓടിരക്ഷപ്പെട്ട ജിനു ജോർജ് എന്നയാൾക്കെതിരെയും കേസെടുക്കാൻ തീരുമാനിച്ചതായി അധികൃതർ അറിയിച്ചു. എറണാകുളത്തേക്കു സ്ഥിരമായി കഞ്ചാവ് കടത്തിക്കൊണ്ടുപോകുന്ന സംഘത്തിൽപെട്ടവരാണ് ഇരുവരും. സ്പെഷൽ സ്ക്വാഡ് സിഐ ജിജു പി. ജോസിന്റെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.
നാലു കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ
12:59 AM Sep 14, 2019 | Deepika.com