മൂന്നാർ: രാജമലയ്ക്കു സമീപം യാത്രയ്ക്കിടെ കുഞ്ഞ് ജീപ്പിൽനിന്നു തെറിച്ചുവീണ സംഭവത്തിൽ ബാലാവകാശ നിയമപ്രകാരം മാതാപിതാക്കൾക്കെതിരേ മൂന്നാർ പോലീസ് കേസെടുത്തു. സംഭവത്തിൽ അന്വേഷണം നടത്തുമെന്നു പോലീസ് അറിയിച്ചു. സിസിടിവി ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ മാതാപിതാക്കൾക്കെതിരേ പ്രതിഷേധം ശക്തമായി. ഈ സാഹചര്യത്തിലാണ് പോലീസ് നടപടി. മൂന്നാർ ഡിവൈഎസ്പിയുടെ നിർദേശപ്രകാരമാണ് കേസെടുത്തത്.
അതേസമയം, തങ്ങൾ കുഞ്ഞിനെ മനഃപൂർവം വഴിയിൽ ഉപേക്ഷിക്കാൻ ശ്രമിച്ചിട്ടില്ലെന്ന് കുട്ടിയുടെ മാതാപിതാക്കൾ പറഞ്ഞു.
പിഞ്ചുകുഞ്ഞ് ജീപ്പിൽനിന്നു തെറിച്ചുവീണ സംഭവം: മാതാപിതാക്കൾക്കെതിരേ കേസ്
12:13 AM Sep 11, 2019 | Deepika.com