മലപ്പുറം: ഇന്നു നടക്കുന്ന യുഡിഎഫ് യോഗത്തിൽ പാലാ ഉപതെരഞ്ഞെടുപ്പ് ചർച്ച ചെയ്യുമെന്നു മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി. മലപ്പുറത്ത് മാധ്യമപ്രവർത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.ഒറ്റക്കെട്ടായി ഉപതെരഞ്ഞടുപ്പിനെ നേരിടാൻ യുഡിഎഫ് സജ്ജമാണ്.
ലോക്സഭാ തെരഞ്ഞെടുപ്പിന്റെ രാഷ്ട്രീയ സാഹചര്യത്തേക്കാൾ ഇടതുപക്ഷത്തിനു കാര്യങ്ങൾ കൂടുതൽ മോശമായിരിക്കുകയാണ്. ശബരിമലയും ഭരണരംഗത്തെ സർക്കാരിന്റെ സന്പൂർണ പരാജയവും യുഡിഎഫിനെ വൻ വിജയത്തിനു സഹായിക്കുമെന്ന കാര്യത്തിൽ തർക്കമില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
സർക്കാരിന്റെ സാന്പത്തിക സ്ഥിതി മോശമായിരുന്നിട്ടുപോലും പാഴ്ചിലവുകൾ കൂട്ടുന്നതിന് നിയമനങ്ങൾ നടത്തി പൊതുജനത്തെ വെല്ലുവിളിക്കുകയാണ്. പാലാ പരന്പരാഗതമായി യുഡിഎഫിന്റെ ഉറച്ച മണ്ഡലമാണ്. തെരഞ്ഞെടുപ്പിൽ വിജയിക്കാനുള്ള രാഷ്ട്രീയ ശക്തിയൊന്നും ബിജെപിക്കില്ല. സാന്പത്തികമായി രാജ്യം തകർച്ചയിലേക്കു നീങ്ങുന്നു, ന്യൂനപക്ഷ വിരുദ്ധമായ നിയമങ്ങൾ ധൃതിപിടിച്ചു പാസാക്കുന്നു, ആൾക്കൂട്ട കൊലപാതകങ്ങൾ നിത്യസംഭവമാകുന്നു എന്നിട്ടും മോദിയെ പ്രശംസിക്കുന്നതിൽ എന്ത് അർഥമാണുള്ളതെന്നും കുഞ്ഞാലിക്കുട്ടി ചോദിച്ചു.
യുഡിഎഫ് ഒറ്റക്കെട്ടായി നേരിടുമെന്നു കുഞ്ഞാലിക്കുട്ടി
01:19 AM Aug 26, 2019 | Deepika.com