കൊച്ചി: ഹൃദയാഘാതം അടക്കമുള്ള ഹൃദ്രോഗങ്ങളുടെ പ്രതിരോധം, നിർണയം, ചികിത്സ എന്നിവയിലെ നൂതന ശാസ്ത്ര മുന്നേറ്റങ്ങൾ ചർച്ച ചെയ്യുന്ന ഇന്ത്യൻ കോളജ് ഓഫ് കാർഡിയോളജിയുടെ വാർഷിക സമ്മേളനം ഹോട്ടൽ ഹോളിഡേ ഇന്നിൽ നടന്നു. ഐസിസികെ പ്രസിഡന്റ് ഡോ. പി.മംഗളാനന്ദൻ ഉദ്ഘാടനം ചെയ്തു.
ഓർഗനൈസിംഗ് സെക്രട്ടറിയും റിനൈ മെഡിസിറ്റി കാർഡിയോളജി വിഭാഗം മേധാവിയുമായ ഡോ. വിനോദ് തോമസ്, ഡോ. എസ്.എസ്. ബിനു, ഡോ. കെ.പി. ബാലകൃഷ്ണൻ, ഡോ. വിനോദ് തോമസ്, ഡോ. ടി.ആർ. രഘു എന്നിവർ പ്രസംഗിച്ചു. ആധുനിക കാത്തിറ്റർ ചികിത്സകൾ, ഹൃദയ വാൽവ് തകരാറുകൾ, ഹാർട്ട് ഫെയിലിയർ എന്നിവയ്ക്കായുള്ള ഏറ്റവും പുതിയ ചികിത്സാ രീതികളും മാർഗ രേഖകളും ചർച്ചയായി.
നൂതന ചികിത്സകൾ ചർച്ച ചെയ്ത് കാർഡിയോളജി വിദഗ്ധരുടെ സമ്മേളനം
12:44 AM Aug 26, 2019 | Deepika.com