യുഡിഎഫ് ഒറ്റക്കെട്ടായിരിക്കും: ചെന്നിത്തല
12:44 AM Aug 26, 2019 | Deepika.com
കോഴഞ്ചേരി: യുഡിഎഫില്‍ ഭിന്നതകളില്ലെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാകാം, ഇതു സ്വാഭാവികമാണ്. പാലാ ഉപതെരഞ്ഞെടുപ്പില്‍ എല്ലാ വ്യത്യാസങ്ങളും മറന്നു യുഡിഎഫ് ഒറ്റക്കെട്ടായിരിക്കുമെന്നും രമേശ് മാധ്യമങ്ങളോടു പറഞ്ഞു. യുഡിഎഫിന്റെ നേതൃയോഗം ഇന്നു തിരുവനന്തപുരത്തു ചേരും. 50 വര്‍ഷം തുടര്‍ച്ചയായി കെ.എം. മാണി വിജയിച്ച മണ്ഡലത്തില്‍ ഇക്കുറിയും യുഡിഎഫ് വിജയം ആവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.