രാജപുരം: ഏഴാം ശമ്പള കമ്മീഷൻ നടപ്പിൽവരുത്താനുള്ള സർക്കാരിന്റെ നിഷേധനിലപാടിലും 16 മണിക്കൂറിൽ താഴെയുള്ള അവസാന തസ്തികയിലെ അധ്യാപക നിയമന അംഗീകാരം നിഷേധിക്കുന്ന ധനവകുപ്പിന്റെ നിലപാടിലും പ്രതിഷേധമറിയിച്ചു കേരള പ്രൈവറ്റ് കോളജ് ടീച്ചേഴ്സ് അസോസിയേഷൻ (കെപിസിടിഎ ).
2016 ജനുവരി ഒന്നുമുതൽ കോളജ് അധ്യാപകർക്ക് രാജ്യത്താകമാനം നടപ്പിൽവരുത്തിക്കഴിഞ്ഞതാണ് ഏഴാം ശമ്പള പരിഷ്കരണം. സംസ്ഥാന സർക്കാർ ജീവനക്കാരിൽ ഇന്ന് ഏറ്റവും കുറവ് അടിസ്ഥാന ശമ്പളം കൈപ്പറ്റുന്ന വിഭാഗമാണു കോളജ് അധ്യാപകർ. ധനവകുപ്പിന്റെ പുതിയ പരിഷ്കരണങ്ങൾ പ്രതിസന്ധികളുടെ ആക്കംകൂട്ടുന്നു.
സർക്കാർ ഭരണസംവിധാനത്തിലെ ധൂർത്തിന് അനുകൂല നിലപാടു സ്വീകരിക്കുന്ന ധനവകുപ്പ് കോളജ് അധ്യാപകരുടെ ജോലിഭാരത്തിലെ വ്യവസ്ഥാപിത സംവിധാനത്തിനെതിരേ മാത്രം നിഷേധനിലപാട് സ്വീകരിക്കുന്നത് ഉന്നതവിദ്യാഭ്യാസ മേഖലയോടുള്ള വെല്ലുവിളിയാണെന്നു സംസ്ഥാന പ്രസിഡന്റ് ഡോ. യു. അബ്ദുൾ കലാം ചൂണ്ടിക്കാട്ടി.
ഏഴാം ശമ്പള കമ്മീഷൻ: സർക്കാർ നിലപാടിനെതിരേ കെപിസിടിഎ
12:44 AM Aug 26, 2019 | Deepika.com