കണ്ണൂർ: ദേശീയപാതയോരത്തെ എടിഎം അടിച്ചുതകര്‍ത്തു. പിലാത്തറയില്‍ പ്രവര്‍ത്തിക്കുന്ന സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ എടിഎം കൗണ്ടറാണു തകര്‍ക്കപ്പെട്ടത്. എടിഎം മെഷീന്റെ മോണിറ്റര്‍ സ്ക്രീന്‍, ഡയല്‍പാഡ് എന്നിവയാണു തകര്‍ത്തത്. ഇന്നലെ രാവിലെ പണമെടുക്കാനെത്തിയയാളാണു കൗണ്ടര്‍ തകര്‍ത്തനിലയില്‍ കണ്ടതിനെത്തുടര്‍ന്നു വിവരം പോലീസിനെ അറിയിച്ചത്.
പരിയാരം സിഐ കെ.വി.ബാബുവിന്റെ നേതൃത്വത്തില്‍ പോലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം നടത്തി. പണം നഷ്ടപ്പെട്ടിട്ടില്ലെന്നു സ്ഥലത്തെത്തിയ ബാങ്ക് അധികൃതര്‍ പറഞ്ഞു. ഇന്ന് എറണാകുളത്തുനിന്നു ടെക്നീഷന്മാര് എത്തിയാല്‍ മാത്രമേ സിസിടിവി കാമറയില്‍ കൗണ്ടര്‍ തകര്‍ത്തയാളുടെ ചിത്രം പതിഞ്ഞിട്ടുണ്ടോയെന്ന് അറിയാനാകൂ. മോണിറ്റര്‍ തകര്‍ത്താല്‍ പണം ലഭിക്കുമെന്നു കരുതിയായിരിക്കാം ഇതു തകര്‍ത്തതെന്നാണു നിഗമനം.
എടിഎം തകർത്തു കവർച്ചാശ്രമം
12:27 AM Aug 26, 2019 | Deepika.com