വനവിഭവ ശേഖരണം: 30 പട്ടികവർഗ സംഘങ്ങൾക്കു അനുമതി
12:27 AM Aug 26, 2019 | Deepika.com
കൽപ്പറ്റ: പട്ടികജാതി- വർഗ സഹകരണ ഫെഡറേഷനു കീഴിലുള്ള പട്ടികവർഗ സേവന സംഘങ്ങൾക്കു തടി ഇതരം ചെറുകിട വനവിഭവങ്ങൾ ശേഖരിക്കാനുള്ള അനുമതി സർക്കാർ പുതുക്കി. ചീഫ് ഫോറസ്റ്റ് കണ്‍സർവേറ്ററുടെ (ഇ ആൻഡ് ടി ഡബ്ല്യു) ശിപാർശ കണക്കിലെടുത്താണു സർക്കാർ ഉത്തരവ്. സംസ്ഥാന പട്ടികജാതി-വർഗ ഫെഡറേഷൻ നിർദേശിച്ച 30 സംഘങ്ങൾക്കാണു നടപ്പു സാന്പത്തികവർഷാവസാനം വരെ വനവിഭവശേഖരണത്തിനു അനുവാദം.