കോട്ടയം: പാലായിലെ തെരഞ്ഞടുപ്പ് സംബന്ധിച്ചു പി.ജെ. ജോസഫ് ഉത്കണ്ഠപ്പെടേണ്ട കാര്യമില്ലെന്നു റോഷി അഗസ്റ്റിൻ എംഎൽഎ.
ഇക്കാര്യങ്ങളിൽ പാർട്ടി ഉചിതമായ തീരുമാനം എടുക്കും. ചെയർമാനെന്ന് ആവർത്തിച്ച് പ്രസ്താവന നൽകുന്ന പി.ജെ. ജോസഫ് ഏതു പാർട്ടിയെക്കുറിച്ചാണു പറയുന്നതെന്നു മനസിലാകുന്നില്ല. ജനാധിപത്യപരമായി കേരള കോണ്ഗ്രസ് -എം പാർട്ടി ചെയർമാനായി ജോസ് കെ.മാണിയെ തെരെഞ്ഞടുത്തതാണ്. സ്റ്റിയറിംഗ് കമ്മിറ്റി യോഗത്തെക്കുറിച്ചും നേതാക്കളെ പുറത്താക്കിയതിനെക്കുറിച്ചും കോട്ടയം മുൻസിഫ് കോടതി 27ന് വിധി പറയാനിരിക്കെ ജോസഫ് വിഭാഗം ഇന്നലെ ചേർന്ന യോഗവും പ്രസ്താവനകളും കോടതിയലക്ഷ്യമാണ്. പി.ജെ. ജോസഫിന്റെ വിപ്പിനു യാതൊരു സാധുതയുമില്ലെന്നു കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ തെളിഞ്ഞതാണ്. ഇപ്പോഴുള്ള അവകാശവാദത്തിനും ആ ഗതി തന്നെയാണ് ഉണ്ടാകാൻ പോകുന്നതെന്നും റോഷി പറഞ്ഞു.
പാലാ തെരഞ്ഞെടുപ്പ്: ജോസഫിന് ഉത്കണ്ഠ വേണ്ടെന്നു റോഷി
11:47 PM Aug 24, 2019 | Deepika.com