തിരുവനന്തപുരം: ഒരു സംഘം ഭീകരർ കടൽമാർഗം തമിഴ്നാട്ടിൽ എത്തിയെന്ന വാർത്തകളുടെ പശ്ചാത്തലത്തിൽ കേരളത്തിൽ അതീവ ജാഗ്രത പുലർത്താൻ സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ എല്ലാ ജില്ലാ പോലീസ് മേധാവിമാർക്കും നിർദേശം നൽകി.
ബസ് സ്റ്റാന്‍ഡുകൾ, റെയിൽവേ സ്റ്റേഷനുകൾ, വിമാനത്താവളങ്ങൾ എന്നിവിടങ്ങളിലും ജനങ്ങൾ കൂടുന്ന മറ്റു സ്ഥലങ്ങളിലും ജാഗ്രത പുലർത്താൻ നിർദേശിച്ചിട്ടുണ്ട്. ആരാധനാലയങ്ങൾക്ക് ചുറ്റും നിരീക്ഷണവും സുരക്ഷയും ശക്തമാക്കും. തമിഴ്നാടുമായി അതിർത്തി പങ്കിടുന്ന ജില്ലകളിലും പരിശോധന കർശനമാക്കും.
സംശയാസ്പദമായ സാഹചര്യങ്ങളോ വസ്തുക്കളോ ശ്രദ്ധയിൽപ്പെട്ടാൽ 112 എന്ന നന്പറിലോ സംസ്ഥാന പോലീസ് മേധാവിയുടെ കണ്ട്രോൾ റൂമിലോ (0471 2722500) അറിയിക്കണമെന്ന് അദ്ദേഹം അഭ്യർഥിച്ചു.
കേരളത്തിലും ജാഗ്രതാ നിർദേശം
01:07 AM Aug 24, 2019 | Deepika.com