എല്ലാവരേയുംപോലെയല്ല തുഷാർ: മന്ത്രി ഇ.പി. ജയരാജൻ
01:02 AM Aug 24, 2019 | Deepika.com
തിരുവനന്തപുരം: ഗൾഫിൽ അറസ്റ്റിലായ എല്ലാവരേയും പോലെയല്ല തുഷാർ വെള്ളാപ്പള്ളിയെന്നും അദ്ദേഹത്തിന്റെ അറസ്റ്റിൽ അസ്വാഭാവികതയുണ്ടെന്നും മന്ത്രി ഇ.പി. ജയരാജൻ. ചെക്ക് കേസുമായി ബന്ധപ്പെട്ട് യുഎഇയിൽ അറസ്റ്റിലായ തുഷാർ വെള്ളപ്പാള്ളിയുടെ മോചനത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര സർക്കാരിന് കത്തയച്ചതിൽ തെറ്റില്ലെന്നും ബിജെപിക്കാരന്റെ സംരക്ഷണവും മുഖ്യമന്ത്രിയിൽ നിക്ഷിപ്തമാണെന്നും മന്ത്രി പറഞ്ഞു. തുഷാറിന്റെ മോചനത്തിനായി മുഖ്യമന്ത്രി, കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിനു കത്തയച്ച സംഭവവുമായി ബന്ധപ്പെട്ടു മാധ്യമങ്ങളോടു പ്രതികരിക്കുകയായിരുന്നു ഇ.പി. ജയരാജൻ.