പ്ര​ള​യാ​ന​ന്ത​ര പ്ര​വ​ർ​ത്ത​ന​ത്തി​ൽ ഗു​രു​ത​ര വീ​ഴ്ച; സ​ർ​വ​ക​ക്ഷി യോ​ഗം വി​ളി​ക്ക​ണം: ചെ​ന്നി​ത്ത​ല

12:44 AM Aug 24, 2019 | Deepika.com
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പ്ര​​​ള​​​യാ​​​ന്ത​​​ര പു​​​ന​​​ർ​​​നി​​​ർ​​​മാ​​​ണ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളി​​​ലും ദു​​​രി​​​താ​​​ശ്വാ​​​സ സ​​​ഹാ​​​യ വി​​​ത​​​ര​​​ണ​​​ത്തി​​​ലും സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​രി​​​ന്‍റെ വീ​​​ഴ്ച ഏ​​​റെ ഗു​​​രു​​​ത​​​ര​​​മെ​​​ന്നു പ്ര​​​തി​​​പ​​​ക്ഷ​​​നേ​​​താ​​​വ് ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല. ഈ ​​​സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ സ​​​ർ​​​ക്കാ​​​ർ അ​​​ടി​​​യ​​​ന്ത​​​ര​​​മാ​​​യി സ​​​ർ​​​വ​​​ക​​​ക്ഷി യോ​​​ഗം വി​​​ളി​​​ക്ക​​​ണം.

തു​​​ട​​​ർ​​​ച്ച​​​യാ​​​യി ര​​​ണ്ടു ത​​​വ​​​ണ പ്ര​​​ള​​​യം ഉ​​​ണ്ടാ​​​യി സാ​​​ന്പ​​​ത്തി​​​ക പ്ര​​​തി​​​സ​​​ന്ധി നേ​​​രി​​​ടു​​​ന്പോ​​​ഴും ഇ​​​ഷ്ട​​​ക്കാ​​​ർ​​​ക്ക് കാ​​​ബി​​​ന​​​റ്റ് പ​​​ദ​​​വി ന​​​ല്കി സ​​​ർ​​​ക്കാ​​​ർ ധൂ​​​ർ​​​ത്ത് തു​​​ട​​​രു​​​ക​​​യാ​​​ണ്. പ്ര​​​ള​​​യ​​​ത്തി​​​ന്‍റെ ആ​​​ഘാ​​​ത​​​ത്തി​​​ലും വി​​​ല​​​ക്ക​​​യ​​​റ്റം ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള ദു​​​രി​​​ത​​​ത്തി​​​ലും വ​​​ല​​​യു​​​ന്ന ജ​​​ന​​​ങ്ങ​​​ൾ​​​ക്ക് മേ​​​ൽ സ​​​ർ​​​ക്കാ​​​ർ ചു​​​മ​​​ത്തി​​​യ പ്ര​​​ള​​​യ സെ​​​സ് പി​​​ൻ​​​വ​​​ലി​​​ക്ക​​​ണം.

പ്ര​​​ള​​​യ​​​ത്തി​​​ൽ അ​​​ക​​​പ്പെ​​​ട്ട​​​വ​​​ർ​​​ക്കു​​​ള്ള അ​​​ടി​​​യ​​​ന്ത​​​ര സ​​​ഹാ​​​യം സം​​​ബ​​​ന്ധി​​​ച്ചു​​​ള്ള സ​​​ർ​​​ക്കാ​​​രി​​​ന്‍റെ ഉ​​​ത്ത​​​ര​​​വ് അ​​​വ്യ​​​ക്ത​​​മാ​​​ണ്. ദു​​​രി​​​താ​​​ശ്വാ​​​സ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ​​​ക്ക് ടൈം ​​​ഷെ​​​ഡ്യൂ​​​ൾ പ്ര​​​ഖ്യാ​​​പി​​​ക്ക​​​ണമെന്നും രമേശ് ചെന്നിത്തല ആവശ്യ പ്പെട്ടു.