പുത്തുമല: തെരച്ചിൽ നിർത്തുന്നു, സേന ഇന്നു മടങ്ങും
12:39 AM Aug 24, 2019 | Deepika.com
കൽപ്പറ്റ: മേപ്പാടി പഞ്ചായത്തിലെ പച്ചക്കാട് ഓഗസ്റ്റ് എട്ടിനു ഉരുൾപൊട്ടി മണ്ണിനടിയിലായ പുത്തുമലയിൽ കാണാതായവർക്കായുള്ള തെരച്ചിൽ തിങ്കളാഴ്ച അവസാനിപ്പിക്കും. ഇന്നലെ മേപ്പാടി പഞ്ചായത്ത് ഹാളിൽ ചേർന്ന ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, കാണാതായവരുടെ കുടുംബാംഗങ്ങൾ എന്നിവരുടെ യോഗത്തിലാണു തെരച്ചിൽ നിർത്താനുള്ള തീരുമാനം.