ചേർത്തല: മാതള നാരങ്ങയുടെ കുരു തൊണ്ടയിൽ കുടുങ്ങി ഒന്നര വയസുകാരൻ മരിച്ചു. പട്ടണക്കാട് പഞ്ചായത്ത് 16-ാം വാർഡ് വെട്ടയ്ക്കൽ ആരാശുപുരം അഴീക്കൽ വീട്ടിൽ സാജൻ ജോസിൽജി ദന്പതികളുടെ മകൻ ഹെവൻ ജോസ് ആണ് മരിച്ചത്. വ്യാഴാഴ്ച രാത്രി എട്ടോടെയായിരുന്നു സംഭവം.
മാതളനാരങ്ങ കുറെയേറെ വായിലിട്ട ഹെവന്റെ തൊണ്ടയിൽ കുരു കുടുങ്ങിപ്പോകുകയായിരുന്നു. ശ്വാസം മുട്ടലുണ്ടായ ഹെവനെ ഉടൻതന്നെ ചേർത്തലയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വണ്ടാനം മെഡിക്കൽ കോളജിൽ പോസ്റ്റുമാർട്ടം നടത്തിയതിനു ശേഷം സംസ്കാരം നടത്തി.
മാതളനാരങ്ങയുടെ കുരു തൊണ്ടയിൽ കുടുങ്ങി ഒന്നര വയസുകാരൻ മരിച്ചു
12:39 AM Aug 24, 2019 | Deepika.com