സഹോദരങ്ങളുടെ മക്കൾ കുളത്തിൽ വീണു മരിച്ചു
12:39 AM Aug 24, 2019 | Deepika.com
മാവേലിക്കര: സഹോദരങ്ങളുടെ മക്കൾ വീടിനു സമീപത്തെ കുളത്തിൽ വീണു മരിച്ചു. ചെട്ടികുളങ്ങര ഈരേഴ തെക്ക് കീർത്തനം വീട്ടിലെ കുളത്തിൽ വീണാണു മരിച്ചത്. നേപ്പാൾ സ്വദേശിയായ ഹോട്ടൽ ജീവനക്കാരൻ ഗണേശ് ഗീത ദന്പതികളുടെ മകൻ ജീവൻ (അഞ്ച്), ഗണേശിന്റെ സഹോദരൻ രാമു രമിക ദന്പതികളുടെ മകൻ ഈരേഴ തെക്ക് പ്രശാന്തിയിൽ താമസിക്കുന്ന അർജുൻ (ആറ്)എന്നിവരാണ് മരിച്ചത്. ഇന്നലെ വൈകിട്ടു നാലോടെയായിരുന്നു സംഭവം. കൈത തെക്ക് എൽപിഎസിലെ രണ്ടാം ക്ലാസ് വിദ്യാർഥിയാണ് അർജുൻ. അംഗനവാടി വിദ്യാർഥിയാണ് ജീവൻ. സമീപത്തു താമസിക്കുന്ന ഇരുവരും വൈകുന്നേരം വീടിനു സമീപം കളിക്കുന്നതിനിടെയായിരുന്നു അപകടം.