കൊച്ചി: കാത്തലിക് ഹെല്‍ത്ത് അസോസിയേഷന് ഓഫ് ഇന്ത്യ (ചായ്) കേരളയുടെ 57-ാമത് വാര്‍ഷിക ജനറല്‍ ബോഡി യോഗം ഇന്നും നാളെയുമായി ചുണങ്ങംവേലി രാജഗിരി ഹോസ്പിറ്റലില്‍ നടക്കും. കേരളത്തിലെ മുഴുവന്‍ കത്തോലിക്ക ആതുര ശുശ്രൂഷാ കേന്ദ്രങ്ങളുടെ ഡയറക്ടര്‍മാരും അഡ്മിനിസ്ട്രേറ്റര്‍മാരും ചായ് ദേശീയ പ്രതിനിധികളും ഉള്‍പ്പെടെ അഞ്ഞൂറോളം പേര് പങ്കെടുക്കും. ഇന്ന് ഉച്ചകഴിഞ്ഞ് 3.30ന് കെസിബിസി ഹെല്‍ത്ത് കമ്മീഷന് സെക്രട്ടറിയും ചായ് കേരളയുടെ എക്സിക്യൂട്ടീവ് ഡയറക്ടറുമായ ഫാ. സൈമണ്‍ പള്ളുപ്പേട്ടയുടെ ആമുഖ പ്രഭാഷണത്തോടെ സമ്മേളനം ആരംഭിക്കും.
ചായ് കേരള ട്രഷററും രാജഗിരി ആശുപത്രിയുടെ എക്സിക്യൂട്ടീവ് ഡയറക്ടറുമായ ഫാ. ജോണ്സണ് വാഴപ്പിള്ളി സ്വാഗതം ആശംസിക്കും. തുടര്‍ന്നു നടക്കുന്ന സെഷനു ബംഗളൂരു സെന്റ് ജോണ്‍സിലെ റവ.ഡോ.സോണി തെക്കേക്കര നേതൃത്വം നല്‍കും. വൈകുന്നേരം ആറിന് നടക്കുന്ന സമ്മേളനം കെസിബിസി ഹെല്‍ത്ത് കമ്മീഷന് വൈസ് ചെയര്മാന് ആര്‍ച്ച്ബിഷപ് ഡോ. അലക്സ് വടക്കുംതല ഉദ്ഘാടനം ചെയ്യും.
നാളെ വിശുദ്ധ കുര്‍ബാനയ്ക്കു കെസിബിസി ഹെല്‍ത്ത് കമ്മീഷന് വൈസ് ചെയര്മാന് ബിഷപ് മാര്‍ ടോണി നീലങ്കാവില്‍ മുഖ്യകാര്‍മികത്വം വഹിക്കും. തുടര്‍ന്ന് നടക്കുന്ന സെഷന് രാജഗിരി ആശുപത്രിയിലെ ഡോ.വി.എ. ജോസഫ് നേതൃത്വം നല്‍കും. 10.30ന് പൊതുസമ്മേളനം കെസിബിസി ഹെല്‍ത്ത് കമ്മീഷന് ചെയര്മാന് ആര്‍ച്ച്ബിഷപ് മാര്‍ ജോര്‍ജ് ഞരളക്കാട്ട് ഉദ്ഘാടനം ചെയ്യും. ചായ് കേരളയുടെ പ്രസിഡന്റും ലിസി ആശുപത്രി ഡയറക്ടറുമായ ഫാ. തോമസ് വൈക്കത്തുപറമ്പില്‍ അധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ ചായ് കേരള സെക്രട്ടറി ലൂര്‍ദ് ആശുപത്രി ഡയറക്ടറുമായ ഫാ. ഷൈജു തോപ്പില്‍ റിപ്പോര്‍ട്ട് അവതരിപ്പിക്കും.
ഫാ. ജോണ്സണ് വാഴപ്പിള്ളി, ഫാ. കിരണ്‍ ഒലക്കേങ്ങില്‍, ഫാ. ജോര്‍ജ് വെട്ടിക്കാട്ടില്‍, സിസ്റ്റര്‍ ജോസ്ന എന്നിവര്‍ ആശംസകള്‍ അര്‍പ്പിക്കും. ഫാ. സൈമണ്‍ പള്ളുപ്പേട്ട സ്വാഗതവും സിസ്റ്റര്‍ തെല്‍മ നന്ദിയും പറയും. 12നുള്ള ബിസിനസ് സെഷനോടെ വാര്‍ഷിക ജനറല്‍ബോഡി സമ്മേളനം സമാപിക്കും.
കാത്തലിക് ഹെല്‍ത്ത് അസോസിയേഷന് ഓഫ് ഇന്ത്യ വാര്‍ഷിക യോഗം ഇന്നും നാളെയും
12:39 AM Aug 24, 2019 | Deepika.com